Breaking News

ജാഗ്രതക്കുറവ്, ഉദ്യോഗസ്ഥ ഭരണം നിയന്ത്രിക്കാനായില്ല; മുഖ്യമന്ത്രിയുടെ ഓഫീസിന് സിപിഐഎമ്മിന്റെ വിമര്‍ശനം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ സിപിഐഎം സെക്രട്ടേറിയേറ്റില്‍ രൂക്ഷ വിമര്‍ശനം. മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ നിയന്ത്രണത്തില്‍ പാളിച്ച ഉണ്ടായി. ഉദ്യോഗസ്ഥ ഭരണം നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് കഴിഞ്ഞില്ലെന്ന് സിപിഐഎം സെക്രട്ടേറിയറ്റ് പറഞ്ഞു.. ജാഗ്രത കുറവുണ്ടായി, സ്വര്‍ണക്കടത്ത് സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചു. കോവിഡ് പ്രതിരോധത്തില്‍ നേട്ടം വിവാദത്തില്‍ നഷ്ടമായി. വിവാദങ്ങള്‍ ഊതിപ്പെരുപ്പിക്കാന്‍ പ്രതിപക്ഷത്തിനായെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അറിയിച്ചു.

മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ ഇടപാടുകള്‍ നിരീക്ഷിച്ചില്ല. ശിവശങ്കര്‍ അധികാര കേന്ദ്രമായി മാറി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്. ശിവശങ്കറിനോട് കരുണ വേണ്ടെന്നും സിപിഐഎം പറഞ്ഞു.

അതേസമയം, ശിവശങ്കറിന്റെ വീഴ്ച്ചകള്‍ മുഖ്യമന്ത്രി വിശദീകരിച്ചു. ഉത്തരവാദിത്തം ശിവശങ്കറിന് മാത്രമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.