സ്വര്‍ണക്കടത്തുകേസിലെ പ്രതികളുമായുള്ള ബന്ധത്തിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍.ഐ.എ. വീണ്ടും ചോദ്യം ചെയ്യുന്നു. ചോദ്യം ചെയ്യലിനായി ശിവശങ്കര്‍ തിരുവനന്തപുരത്തെ വീട്ടില്‍ നിന്ന് പുലര്‍ച്ചെയാണ് കൊച്ചിയിലേക്ക് പുറപ്പെട്ടത്. രാവിലെ 9.20 ഓടെ കൊച്ചിയിലെ ആസ്ഥാനത്ത് എത്തി. പുലര്‍ച്ചെ നാലരയോടെയാണ് ശിവശങ്കര്‍ വീട്ടില്‍ നിന്നിറങ്ങിയത്. കഴക്കൂട്ടം വരെ അദ്ദേഹത്തിന് പൊലീസ് അകമ്പടിയുണ്ടായിരുന്നു. ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത് എ.എന്‍.ഐയുടെ പ്രത്യേക സംഘമാണ്.
പുലര്‍ച്ചെ വീട്ടില്‍ നിന്ന് കാറില്‍ യാത്ര തുടങ്ങിയ ശിവശങ്കര്‍ നേരെ എന്‍ഐഎ ആസ്ഥാനത്ത് എത്തുകയായിരുന്നു. അഭിഭാഷകരെ അദ്ദേഹം കണ്ടില്ലെന്നതും ശ്രദ്ധേയമാണ്. മാധ്യമങ്ങളും തിരുവനന്തപുരം മുതല്‍ ശിവശങ്കറിനെ പിന്തുടര്‍ന്നു. എന്‍.ഐ.എ. കൊച്ചി യൂണിറ്റിനൊപ്പം ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളില്‍നിന്നെത്തിയ ഉദ്യോഗസ്ഥരും അടങ്ങിയ പ്രത്യേക സംഘമാകും ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. 56 ചോദ്യങ്ങള്‍ അന്വേഷണസംഘം തയ്യാറാക്കിയിട്ടുണ്ടെന്നാണ് അറിയുന്നത്.
എന്‍.ഐ.എ.യുടെ കൊച്ചി ഓഫീസില്‍ പ്രത്യേകം തയ്യാറാക്കിയ മുറിയിലാണ് ചോദ്യംചെയ്യുന്നത്. ഇത് വീഡിയോയില്‍ പകര്‍ത്തും. ചില ഫോണ്‍കോളുടെയും ദൃശ്യങ്ങളുടെയും വിവരങ്ങള്‍ സഹിതമാകും ചോദ്യംചെയ്യല്‍. കേസിലെ പ്രതികളായ സ്വപ്നയെയും സരിത്തിനെയും അറിയാമെന്നും സൗഹൃദംമാത്രമാണ് ഇവരോടുണ്ടായിരുന്നതെന്നുമാണ് ശിവശങ്കര്‍ നേരത്തേ തിരുവനന്തപുരത്തുനടന്ന ചോദ്യംചെയ്യലില്‍ എന്‍.ഐ.എ.യോട് പറഞ്ഞിരുന്നത്. ശിവശങ്കര്‍ എന്‍.ഐ.എ.യ്ക്കും കസ്റ്റംസിനും നല്‍കിയ മൊഴികളില്‍ വൈരുധ്യമുള്ളതായി സൂചനയുണ്ട്. ഇക്കാര്യത്തിലും വിശദീകരണം തേടും. കൃത്യമായ ഉത്തരമില്ലെങ്കില്‍ ശിവശങ്കറിനെ അറസ്റ്റ് ചെയ്യും.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.