സ്വകാര്യതയെ ചോദ്യം ചെയ്തതോടെ ആളുകള്‍ വാട്‌സ്ആപ്പിനെ കൈയൊഴിയുകയാണ്. പുതിയ പ്രൈവസി പരിഷ്‌കാരം ഭയന്ന് ടെലിഗ്രാമിലേക്കും സിഗ്നലിലേക്കും ആളുകള്‍ മാറുകയാണ്. ഇതോടെ തങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയാണെന്ന് മനസ്സിലാക്കിയ വാട്‌സ്ആപ്പ് കഴിഞ്ഞ ദിവസം ദേശീയ പത്രങ്ങളില്‍ മുഴുപേജില്‍ ഇടംപിടിച്ചു. വാട്‌സ്ആപ്പ് നിങ്ങളുടെ സ്വകാര്യതയെ ആദരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു എന്ന് പറഞ്ഞ് ദേശീയ പത്രങ്ങളില്‍ മുഴുപേജ് പരസ്യമാണ് ഇവര്‍ നല്‍കിയത്.
അതേസമയം, ഇന്ത്യയില്‍ സിഗന്‌ലിന്റെ വരിക്കാര്‍ കൂടുകയാണെന്ന് സിഗ്നല്‍ സഹ സ്ഥാപകന്‍ ബ്രയാന്‍ ആക്ടന്‍ പറഞ്ഞു. ലോകത്ത് വാട്‌സ്ആപ്പിന്റെ ഏറ്റവും വലിയ രണ്ടാമത്തെ വിപണിയാണ് ഇന്ത്യ. ഏകദേശം 400 ദശലക്ഷം ഉപഭോക്താക്കളാണുള്ളത്. സിഗന്‌ലിലേക്കുള്ള ഇന്ത്യക്കാരുടെ മാറ്റം സന്തോഷകരമാണെന്ന് ബ്രയാന്‍ പറഞ്ഞു.
72 ണിക്കൂര്‍ കൊണ്ട് 25 ദശലക്ഷം ആളുകളാണ് ഇന്ത്യയില്‍ സിഗ്നല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്. കൂടുതല്‍ പേര്‍ സിഗ്നലിലേക്ക് മാറുന്നതിനാല്‍ സര്‍വറുകളുടെ എണ്ണം കൂട്ടുമെന്നും ബ്രയാന്‍ അറിയിച്ചു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.