Kerala

ശോഭാ സുരേന്ദ്രന്‍ വര്‍ക്കലയില്‍, നേമത്ത് കുമ്മനം; സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കി ബിജെപി

 

പ്രധാന മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കി ബിജെപി സംസ്ഥാന ഘടകം. അതനുസരിച്ചു തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ നടന്‍ കൃഷ്ണകുമാര്‍ സ്ഥാനാര്‍ത്ഥിയാകും എന്നാണ് സൂചന. സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനിന്ന ശോഭാ സുരേന്ദ്രന്‍ വര്‍ക്കല മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനാണ് സാധ്യത. പാലക്കാട് സീറ്റിലും ശോഭാ സുരേന്ദ്രന്റെ പേര് പരിഗണിക്കുന്നുണ്ട്.

കുമ്മനം രാജശേഖരനാണ് പട്ടികയില്‍ ഇടംപിടിച്ച മറ്റൊരു നേതാവ്. നേമത്ത് നിന്നാണ് കുമ്മനം രാജശേഖരന്‍ മത്സരിക്കുക.

വട്ടിയൂര്‍ക്കാവ്-വി. വി രാജേഷ്
കഴക്കൂട്ടം-വി. മുരളീധരന്‍
കാട്ടാക്കട-പി. കെ കൃഷ്ണദാസ്
ആറ്റിങ്ങല്‍- സുധീര്‍
പാറശാല-കരമന ജയന്‍
കോവളം-എസ്. സുരേഷ്
ചാത്തന്നൂര്‍-ബി.ബി ഗോപകുമാര്‍
കരുനാഗപ്പള്ളി-ഡോ. കെ. എസ് രാധാകൃഷ്ണന്‍
ചെങ്ങന്നൂര്‍-ആര്‍. ബാലശങ്കര്‍
എം. വി ഗോപകുമാര്‍ (രണ്ട് പേര്‍ പരിഗണനയില്‍)
തൃപ്പൂണിത്തുറ-പി. ആര്‍ ശിവശങ്കര്‍
മണലൂര്‍- എ.എന്‍ രാധാകൃഷ്ണന്‍
തൃശൂര്‍-ബി. ഗോപാലകൃഷ്ണന്‍
പാലക്കാട്-സന്ദീപ് വാര്യര്‍
മലമ്പുഴ-പി. കൃഷ്ണകുമാര്‍
മഞ്ചേശ്വരം-കെ. ശ്രീകാന്ത്, സി.സദാനന്ദന്‍ മാസ്റ്റര്‍ (രണ്ട് പേര്‍ പരിഗണനയില്‍)എന്നിങ്ങനെയാണ് സാധ്യതാ പട്ടിക.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.