കോവിഡ് മഹാമാരിക്കിടെ കോഴിക്കോട് ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനം ആശങ്കയിലായിരുന്നു. കോഴിക്കോട് കോട്ടാംപറമ്പില്‍ പതിനൊന്ന് വയസ്സുകാരന്‍ ഷിഗെല്ല ബാധിച്ച് മരിച്ചതോടെ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ് ആരോഗ്യ വകുപ്പ്. കൊ റോണ പോലെ ഷിഗെല്ലയും സംസ്ഥാനം ഒട്ടാകെ വ്യാപിക്കുമോ എന്ന ഭീതിയിലാണ് ജനങ്ങള്‍.
എന്നാല്‍ അത്തരമൊരു ആശങ്കയ്ക്ക് സ്ഥാനമില്ലെന്നാണ് ഡോ എസ്.എസ് ലാല്‍ പറയുന്നത്. മലിനജലം, കേടായ ഭക്ഷണം എന്നിവയിലൂടെയാണ് രോഗം പടരുന്നത്. മുന്‍ വര്‍ഷങ്ങളിലും ഷിഗെല്ല രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇപ്പോഴും രോഗവ്യാപനം പടരുന്നത് നാട്ടിലെ ശുദ്ധജല ലഭ്യതയുടെ ആഭാവത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നാണ് ഡോ. എസ്. എസ് ലാല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്.
ഫേസ്ബുക്ക് പോസിറ്റിന്റെ പൂര്‍ണ്ണരൂപം
ഷിഗെല്ല കേരളം മുഴുവന്‍ പടരുമോ?
——————————————
‘കോഴിക്കോട്ട് പുതിയ വൈറസ് ഇറങ്ങിയല്ലേ?’
ഒരു സുഹൃത്ത് ഫോണില്‍ ചോദിച്ചതാണ്.
‘ഏത് വൈറസ്?’ എന്റെ മറുചോദ്യം.
‘ഷിഗെല്ലയെന്നോ മറ്റോ ആണ് ടെലിവിഷനില്‍ കേട്ടത്’
‘ഷിഗെല്ല വൈറസല്ല. അത് ഒരിനം ബാക്റ്റീരിയ ആണ്.’
‘എന്തായാലും അതിപ്പൊ കൊവിഡ് പോലെ കേരളം മുഴുവന്‍ പടരില്ലേ?
‘ഇല്ല’ ??
‘ഷിഗെല്ലോസിസ്’ എന്ന പേരില്‍ അറിയുന്ന വയറിളക്ക രോഗമാണ് കോഴിക്കോട്ട് കണ്ടത്. നമ്മള്‍ ഷിഗെല്ല എന്ന പേരില്‍ വിളിക്കുന്ന ബാക്റ്റീരിയ ആണ് രോഗമുണ്ടാക്കുന്നത്. ഈ വയറിളക്ക രോഗമുള്ളവരുടെ മലത്തിലൂടെ രോഗാണുക്കള്‍ പുറത്തേയ്ക്കു പ്രവഹിക്കും. ഒരു രോഗിയുടെ ശരീരത്തിനു പുറത്തു വന്ന അണുക്കള്‍ മറ്റൊരാളുടെ വയറ്റിനുള്ളിലേയ്ക്ക് കടന്നാല്‍ അയാള്‍ക്കും രോഗം കിട്ടും.
ഷിഗെല്ലോസിസ് രോഗത്തിന്റെ പകര്‍ച്ചയും നമ്മുടെ ശുചിത്വ ശീലങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. രോഗിയുമായോ രോഗാണു തങ്ങി നില്‍ക്കുന്ന വസ്തുക്കളുമായോ പ്രതലവുമായോ നമ്മുടെ കൈവിരലുകള്‍ക്ക് സമ്പര്‍ക്കമുണ്ടാകുന്നത് രോഗം നമ്മളിലേയ്ക്ക് പകരുന്നതിന് കാരണമാകും. രോഗമുള്ള ഒരാള്‍ കൈകാര്യം ചെയ്യുന്ന ഭക്ഷണം നമ്മള്‍ കഴിക്കുന്നതും രോഗം പടരാന്‍ കാരണമാകാം. പാചകം ചെയ്യാത്ത ഭക്ഷണത്തിലൂടെയും ശുദ്ധമല്ലാത്ത ജലത്തിലൂടെയും നമുക്ക് രോഗം കിട്ടാം. പച്ചക്കറികളോ പഴങ്ങളോ കഴുകി വൃത്തിയാക്കാതെ കഴിക്കുന്നതും രോഗമുണ്ടാക്കാം. രോഗം വന്ന ഒരാളില്‍ നിന്ന് ലൈംഗിക ബന്ധത്തിനിടയില്‍ മറ്റൊരാളുടെ ഉള്ളിലേയ്ക്ക് രോഗാണു കടക്കാനുള്ള സാദ്ധ്യതയും ഉണ്ട്.
ഏതു പ്രായക്കാര്‍ക്കും വരാവുന്ന രോഗമാണ് ഇതെങ്കിലും ചെറിയ കുട്ടികള്‍ക്ക് രോഗം കിട്ടാനുള്ള സാദ്ധ്യത കൂടുതലാണ്. കൂടുതല്‍ യാത്ര ചെയ്യുന്നവര്‍ക്കും വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഭക്ഷണം കഴിക്കേണ്ടി വരുന്നവര്‍ക്കും രോഗ സാദ്ധ്യത കൂടുതലാണ്. ഷിഗെല്ലോസിസ് വയറിളക്കം ഉണ്ടാക്കുന്നത് ബാക്റ്റീരിയ ആണെന്ന് പറഞ്ഞു. ബാക്റ്റീരിയ ആയതുകൊണ്ട് ആവശ്യമെങ്കില്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന ആന്റിബയോട്ടിക് ഉപയോഗിച്ചും രോഗം ചികിത്സിക്കാന്‍ കഴിയും.
ഭക്ഷണം പാകം ചെയ്യുന്നതിന് മുമ്പും ഭക്ഷണം കഴിക്കുന്നതിനു മുമ്പും സോപ്പും വെള്ളവും ഉപയോഗിച്ച് കൈ വൃത്തിയാക്കുന്നത് നമുക്ക് രോഗം വരാതിരിക്കാന്‍ സഹായിക്കും. രോഗം വന്നയാളെ പരിചരിക്കുന്നവരും ഇത്തരത്തില്‍ കൈ ശുദ്ധമായി സൂക്ഷിക്കണം. കേരളത്തില്‍ ചിലയിടങ്ങളില്‍ ഇപ്പോഴും രോഗപ്പടര്‍ച്ച ഉണ്ടാകുന്നത് നാട്ടിലെ ശുദ്ധജല ലഭ്യതയിലെ പ്രശ്‌നങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ഷിഗെല്ലയൊക്കെ നമുക്കിടയില്‍ ഉണ്ട്. എങ്കിലും നാട്ടില്‍ രോഗം പടരാത്തതിന് പ്രധാന കാരണം മലയാളിയുടെ വൃത്തിശീലം തന്നെയാണ്. പിന്നെ നമ്മുടെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ മേന്മയും. ശുചിത്വ ശീലങ്ങള്‍ കൊണ്ടും വൃത്തിയായി ഭക്ഷണം കൈകാര്യം ചെയ്യുന്നതിലൂടെയും സുരക്ഷിതമായ ഭക്ഷണവും പാനീയങ്ങളും കഴിക്കുന്നത് വഴിയും രോഗം വരാതെ നോക്കാം. ആര്‍ക്കെങ്കിലും കടുത്ത രോഗം വന്നാല്‍ ആന്റിബയോട്ടിക് ഉള്‍പ്പെടെയുള്ള ചികിത്സകളിലൂടെ രോഗമുക്തി നേടാം എന്ന ആശ്വാസവുമുണ്ട്.
പഴയ രോഗങ്ങളെയും വലിയ ഭീഷണികളായി ഊതിവീര്‍പ്പിച്ചു കാണിക്കുന്നത് അപകടമാണ്. അതൊക്കെ പരിഹരിക്കാന്‍ നാട്ടിലെ ആരോഗ്യ സംവിധാനങ്ങള്‍ക്ക് പണ്ടേ കഴിവുണ്ട്. കേരളത്തില്‍ ഇന്നത്തെ അവസ്ഥയില്‍ അടിയന്തിര ആരോഗ്യ പ്രശ്‌നമായി കൊവിഡ് തുടരുകയാണ്. അതില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ഒരു ശ്രമവും അനുവദിക്കാന്‍ പാടില്ല. കൊവിഡ് പോലെ കേരളം മുഴുവന്‍ ഷിഗെല്ല പടരുമെന്ന ഭീതി അസ്ഥാനത്താണ്.
ഡോ: എസ്. എസ്. ലാല്‍
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.