UAE

“ചരിത്രം കുറിച്ച് ശൈഖ ബുദൂര്‍”-അന്താരാഷ്ട്ര പ്രസാധക സംഘടനയുടെ ആദ്യ അറബ് വനിത പ്രസിഡണ്ട്

 

ദുബായ്: അന്താരാഷ്ട്ര പ്രസാധക സംഘടനയായ ഇന്റര്‍നാഷണല്‍ പബ്ലിഷേഴ്സ് അസോസിയേഷന്റെ(IPA) സാരഥ്യം ഏറ്റെടുത്ത് അറബ് വനിത. ശൈഖ ബുദൂര്‍ ബിന്‍ത് സുല്‍ത്താന്‍ അല്‍ ഖാസിമിയാണ് അറബ് ലോകത്തു നിന്നും ആദ്യമായി ഐപിഎ യുടെ പ്രസിഡന്റായി ചുമതലയേല്‍ക്കുന്നത്. 1896ല്‍ സ്ഥാപിതമായതാണ് ഇന്റര്‍നാഷണല്‍ പബ്ലിഷേഴ്സ് അസോസിയേഷന്‍. ഞായറാഴ്ച ചേര്‍ന്ന അസോസിയേഷന്‍ ജനറല്‍ അസംബ്ലിയിലാണ് പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുത്തത്.

ഇത് രണ്ടാം തവണയാണ് സംഘടനയുടെ തലപ്പത്തേക്ക് ഒരു വനിതയെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. അര്‍ജന്റീനയില്‍ നിന്നുള്ള അന മരിയ കബനെല്ലാസ് ആയിരുന്നു ആദ്യത്തേത്. പാരിസില്‍ സ്ഥാപിതമായ സംഘടനയുടെ നിലവിലെ ആസ്ഥാനം ജനീവയാണ്. 69 രാഷ്ട്രങ്ങളില്‍ നിന്നുള്ള 83 സംഘടനകള്‍ ഇതിന് കീഴിലുണ്ട്.

പുസ്തക വ്യവസായത്തിലെ സുപ്രധാന തസ്തികയിലേക്കുള്ള ശൈഖ ബുദൂറിന്റെ നിയമനം അറബ് ലോകത്തിന് ഏറെ നേട്ടമായി. ജിസിസി രാഷ്ട്രങ്ങളിലെ, വിശേഷിച്ച് യുഎഇയിലെ പ്രസാധന മേഖലയെ ഇത് ശക്തിപ്പെടുത്തുമെന്ന് വിലയിരുത്തപ്പെടുന്നു.

വര്‍ഷങ്ങളായി യുഎഇയുടെ സാംസ്‌കാരിക മേഖലയില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിത്വമാണ് ശൈഖ ബുദൂര്‍. അന്താരാഷ്ട്ര പ്രശസ്തമായ ഷാര്‍ജ പുസ്തകോത്സവത്തിന്റെ തിരശ്ശീലയ്ക്ക് പിന്നില്‍ ഇവര്‍ സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഷാര്‍ജ പുസ്‌കോത്സവത്തിന്റെ ഉപദേശക സമിതി അധ്യക്ഷ കൂടിയാണ് ഇവര്‍. സമിതിയുടെ പ്രവര്‍ത്തനഫലമായാണ് ഷാര്‍ജയെ 2019ലെ ലോക പുസ്തക തലസ്ഥാനമായി യുനസ്‌കോ അംഗീകരിച്ചത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.