Categories: UAE

അബൂദാബി, ഫുജൈറ എന്നിവിടങ്ങളിലെ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക്കുകള്‍ തുറന്നു; പ്രവേശനം ഓണ്‍ ലൈന്‍ ബുക്കിങിലൂടെ

 

കോവിഡ് വ്യാപനത്തെ തുടര്‍ന്ന ഏഴ് മാസങ്ങള്‍ക്ക മുന്‍പ് അടച്ചിട്ട അബൂദബി, ഫുജൈറ എന്നിവിടങ്ങളിലെ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക്കുകള്‍ തുറന്നു.ദേശീയ അടിയന്തര ദുരന്തനിവാരണ അതോറിറ്റിയുടേ പരിശേധനയ്ക്ക് ശേഷമാണ് യു.എ.ഇ പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രാലയം ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക്കുകള്‍ തുറന്നത്. ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന തരത്തിലാണ് സന്ദര്‍ശകര്‍ക്ക് മസ്ജിദിനുള്ളിലേക്കും പുറത്തേക്കും സഞ്ചരിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന അധികൃതര്‍ വ്യക്തമാക്കി.

രണ്ടു പള്ളികളിലെയും എല്ലാ പ്രവേശന കവാടങ്ങളിലും ശരീര താപനില പരിശോധിക്കുന്നതിനുള്ള കാമറകള്‍ സ്ഥാപിച്ചു. രോഗലക്ഷണം കാണുന്ന സന്ദര്‍ശകരെ ക്വാറന്റീന്‍ ചെയ്യാന്‍ മുറിയും പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ സാന്നിധ്യവും ഉറപ്പാക്കും. അകത്തും പുറത്തും സന്ദര്‍ശകര്‍ കൂട്ടംകൂടുന്ന സാഹചര്യങ്ങളും ഒത്തുചേരലുകളും ഒഴിവാക്കും.സന്ദര്‍ശകരുടെ പ്രവേശന വഴികളും പുറത്തേക്കുള്ള വഴികളും പ്രത്യേകം അടയാളപ്പെടുത്തും. മാസ്‌ക്കുകള്‍ ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്കരിക്കും. സുരക്ഷിതമായ സാമൂഹിക അകലം പാലിക്കുന്നതിനും ഓരോ വ്യക്തികള്‍ക്കുമിടയില്‍ കുറഞ്ഞത് രണ്ടു മീറ്ററെങ്കിലും ദൂരം പാലിക്കുന്നതിനും മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചു.രാജ്യത്തെ സുപ്രധാന സാംസ്‌കാരിക സ്മാരകങ്ങളായ ഈ മസ്ജിദുകളില്‍ അണുനശീകരണവും സുഗമമാക്കും.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.