ന്യൂഡല്‍ഹി: ഐഎംഎഫിന്റെ ആസ്ഥാനം ചൈനയിലേക്ക് മാറുമോ? എന്ന ട്വിറ്റുമായി ശശി തരൂര്‍. ഐഎംഎഫിന്റെ ആസ്ഥാനം വലിയ സമ്ബദ്ഘടനയാ ചൈനയിലേക്ക് മാറുമോ എന്ന ചോദ്യവുമായാണ് ശശി തരൂര്‍ ട്വീറ്റ് ചെയ്തത്. ചൈനയുടെയും അമേരിക്കയുടെയും സമ്പദ്ഘടനകളുടെ വളര്‍ച്ച താരതമ്യം ചെയ്താണ് തരൂര്‍ ട്വീറ്റ് ചെയ്തത്.
നിയമമനുസരിച്ച് ഐഎംഎഫ് ആസ്ഥാനം ലോകത്തെ ഏറ്റവും വലിയ സമ്പദ്ഘടനയുള്ള രാജ്യത്താണ് സ്ഥാപിക്കേണ്ടത്. കഴിഞ്ഞ 75 വര്‍ഷമായി വാഷിംഗ്ടണിലാണ് ആസ്ഥാനമുളളത്. എന്നാല്‍ ചൈനീസ് സമ്പദ്ഘടന കൊവിഡാനന്തരം വികസിച്ചുവരുന്ന സാഹചര്യത്തില്‍ ഐഎംഎഫ് തങ്ങളുടെ ആസ്ഥാനം ബീജിങ്ങിലേക്ക് മാറ്റുമോയെന്നാണ് ചോദ്യം. കോവിഡ് കാലത്ത് വികസിക്കുന്ന ഏക രാഷ്ട്രം ചൈനയാണ്. ഐഎംഎഫ് കണക്കനുസരിച്ച് അമേരിക്ക 4.3 ശതമാനം ചുരുങ്ങുകയാണ് ചെയ്യുക.
‘ ചൈനയാണ് ഈ വര്‍ഷം വളരുന്ന ഏക സമ്പദ്ഘടനയെന്നാണ് ഐഎംഎഫിന്റെ വിലയിരുത്തല്‍. ചൈന 2020ല്‍ 1.9 ശതമാനം വളരുമെന്നാണ് ഐഎംഎഫ് പ്രവചിക്കുന്നത്. അമേരിക്ക 4.3 ശതമാനം ചുരുങ്ങുകയും ചെയ്യും. ചൈനയുടെ വളര്‍ച്ച അടുത്ത വര്‍ഷം 8.4 ശതമാനമായിരിക്കും. അക്കാര്യത്തില്‍ യുഎസ് 3.1 ശമാനമേ വളരുകയുള്ളൂ- എന്നാണ് തരൂരിന്റെ ട്വീറ്റ്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.