News

കര്‍ശന നിയന്ത്രണങ്ങളോടെ ഷാര്‍ജയില്‍ സ്‌കൂളുകള്‍ സെപ്റ്റംബറില്‍ തുറക്കും

Web Desk

കോവിഡ് പാലിച്ചുകൊണ്ട ഷാര്‍ജയിലെ എല്ലാ സ്വകാര്യ സ്‌കൂളുകളും അടുത്ത അധ്യയന വര്‍ഷത്തില്‍ വീണ്ടും തുറക്കുമെന്ന് ഷാര്‍ജ പ്രൈവറ്റ് എഡ്യൂക്കേഷന്‍ അതോറിറ്റി അറിയിച്ചു. കൊറോണ വൈറസ് വ്യാപിക്കുന്നത് തടയുന്നതിനുള്ള മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ പാലിക്കാനായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയോഗിക്കുന്ന സമഗ്ര പദ്ധതി ആവിഷ്‌കരിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും തൊഴിലാളികള്‍ക്കും അഡ്മിനിസ്‌ട്രേറ്റീവ് കേഡര്‍മാര്‍ക്കും സുരക്ഷയുടെ ഉയര്‍ന്ന നിലവാരം ഏര്‍പ്പെടുത്തിയെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഷാര്‍ജ പ്രൈവറ്റ് എഡ്യൂക്കേഷന്‍ അതോറിറ്റി(spea) ഇക്കാര്യം അറിയിച്ചത്. സ്‌കൂളുകള്‍ പാലിക്കേണ്ട നിരവധി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സ്പീയുടെ ചെയര്‍പേഴ്സണ്‍ ഡോ. മുഹദെത് അല്‍ ഹാഷെമി വിശദീകരിച്ചു.

സ്ഥാപനങ്ങള്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍:

1.എല്ലാ അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫുകളുടെയും വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ദിവസേനയുള്ള താപനില പരിശോധിക്കും.
2.ശാരീരിക അകലം പാലിക്കല്‍.
3.ക്ലാസ് മുറികളിലെ ശേഷി കുറയ്ക്കുക.
4.ക്ലാസ് മുറികള്‍,ലബോറട്ടറികള്‍ മറ്റ് സൗകര്യങ്ങള്‍ എന്നിവ ഇടയ്ക്കിടെ അണുവിമുക്തമാക്കുക.
5.വിദ്യാര്‍ത്ഥികള്‍ ഭക്ഷണം പങ്കിടുന്നില്ലെന്ന് സ്‌കൂളുകള്‍ ഉറപ്പാക്കുക
6.സ്‌കൂള്‍ യാത്രകള്‍, ആഘോഷങ്ങള്‍, കായികം, വിദ്യാര്‍ത്ഥി ക്യാമ്പുകള്‍ എന്നിവ പോലുള്ള ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തുക
7.ശാരീരിക അകലം ഉറപ്പാക്കുന്നതിന് സ്‌കൂളുകള്‍ സ്‌കൂള്‍ ബസുകളുടെ ശേഷി 30 ശതമാനമായി കുറയ്ക്കുക.
8.ഓരോ വിദ്യാര്‍ത്ഥിയുടെയും അധ്യാപകന്റെയും താപനില ബസില്‍ കയറുന്നതിന് മുമ്പ് പരിശോധിക്കുക.
9.സ്‌കൂള്‍ പരിപാലന സേവനങ്ങളിലും മറ്റും പ്രവര്‍ത്തിക്കുന്ന വ്യക്തികളെ സ്‌കൂള്‍ സമയങ്ങളില്‍ സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നത് വിലക്കും.
10.മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് ലൈസന്‍സുള്ള നഴ്‌സിംഗ് സ്റ്റാഫായ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി ഓഫീസര്‍, പരിശീലകന്‍ എന്നിവരെ നിയമിക്കുകയും ഹെല്‍ത്ത് സ്റ്റേഷന്‍ നടത്തുകയും വേണം.

സ്‌കൂളുകള്‍ വീണ്ടും തുറക്കാനുള്ള തീരുമാനം പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നതില്‍ ഷാര്‍ജ എമിറേറ്റിന്‍റെ കഴിവിനെ പ്രതിഫലിപ്പിക്കുന്നുവെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെയും ഓരോ ജീവനക്കാരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുമ്പോഴും വിദ്യാഭ്യാസം മനുഷ്യാവകാശമായി തുടര്‍ന്നും നല്‍കാനുള്ള അതിന്റെ താല്‍പ്പര്യത്തെ പ്രതിഫലിപ്പിക്കുന്നു എന്നും അല്‍ ഹാഷെമി പറഞ്ഞു. മുന്‍കരുതല്‍ നടപടികള്‍ നടപ്പാക്കുന്നത് ഉറപ്പാക്കുന്നതിന് എമിറേറ്റിലെ എല്ലാ സ്വകാര്യ സ്‌കൂളുകളുമായും നിരവധി സ്ഥാപനങ്ങളുമായും സഹകരിച്ച് സ്പിയ നേരിട്ട് പ്രവര്‍ത്തിക്കുമെന്നും വ്യക്തമാക്കി. വിവിധ സ്വകാര്യ സ്‌കൂള്‍ മാനേജുമെന്‍റുകളുമായുള്ള നടത്തിയ കൂടിക്കാഴ്ചയിലാണ് പദ്ധതി വികസിപ്പിച്ചെടുത്തത്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.