UAE

ബൈറൂത്തിലെ കുടിയേറ്റ തൊഴിലാളികൾക്ക് ഒരുലക്ഷം യു.എസ് ഡോളർ സഹായവുമായി ഷാർജ സലാം ബെയ്റൂത്

 

പോർട്ട് ബൈറൂത്തിലെ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സഹായിക്കുന്നതിനായി യു.എ.ഇയിൽ ആരംഭിച്ച അന്താരാഷ്​ട്ര അടിയന്തര സഹായ ക്യാമ്പയിൻ സലാം ബൈറൂത്​ കുടിയേറ്റ തൊഴിലാളികളെ തിരിച്ചയക്കുന്നതിന് ഒരുലക്ഷം യു.എസ് ഡോളർ അനുവദിച്ചു. ലബനാൻ തലസ്ഥാനത്ത് താമസ സ്​ഥലവും ഭക്ഷണവുമില്ലാതെ കഴിയുന്ന തൊഴിലാളികൾക്കാണ് സഹായം എത്തിക്കുക.

ഷാർജ ഭരണാധികാരിയുടെ ഭാര്യയും ദി ബിഗ് ഹാർട്ട് ഫൗണ്ടേഷൻ ചെയർപേഴ്‌സനും യു.എൻ‌.എച്ച്‌.സി‌.ആറിലെ അഭയാർഥി കുട്ടികൾക്കായുള്ള പ്രമുഖ അഭിഭാഷകയുമായ ശൈഖ ജൗഹർ ബിൻത്​ മുഹമ്മദ് അൽ ഖാസിമി ആരംഭിച്ച സലാം ബൈറൂത്, ​​ ഷാർജ ആസ്ഥാനമായുള്ള ആഗോള മാനുഷിക സംഘടന ടി.ബി‌.എച്ച്​.എഫുമായി സഹകരിച്ചാണ് പ്രവർത്തനം. ലബനാനിലെ ദുരിതാശ്വാസ ഓപറേറ്റർമാരാണ്‌ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് .

കുടിയേറ്റ തൊഴിലാളികളെ, പ്രധാനമായും സ്ത്രീകളെ, അവരുടെ മാതൃരാജ്യത്തേക്ക് സുരക്ഷിതമായി മടക്കി അയക്കുന്നതിനും തൊഴിലാളികളുടെ ക്ഷേമത്തിനുമാണ് ഈ തുക ചെലവഴിക്കുക.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.