India

ഓഹരി വിപണിയില്‍ ഇന്നും ഇടിവ്‌

 

മുംബൈ: ഓഹരി വിപണിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്‌. ഇന്ന്‌ നിഫ്‌റ്റി ഒരു ഘട്ടത്തില്‍ 11,200 പോയിന്റിന്‌ താഴേക്ക്‌ ഇടിഞ്ഞു. ഏറ്റവും താഴ്‌ന്ന നിലയില്‍ നിന്നും നൂറ്‌ പോയിന്റോളം നിഫ്‌റ്റി തിരികെ കയറിയെങ്കിലും വിപണിയിലെ ദുര്‍ബലാവസ്ഥ തുടരുകയാണ്‌.

സെന്‍സെക്‌സ്‌ 171 പോയിന്റ്‌ ഇടിഞ്ഞ്‌ 38,194 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ചു. നിഫ്‌റ്റി 39 പോയിന്റ്‌ ഇടിഞ്ഞ്‌ 11,278 പോയിന്റില്‍ ക്ലോസ്‌ ചെയ്‌തു. 11,185 പോയിന്റ്‌ വരെ നിഫ്‌റ്റി വ്യാപാരത്തിനിടെ ഇടിഞ്ഞിരുന്നു.

ഇന്നലെ യുഎസ്‌ ഓഹരി വിപണിയിലുണ്ടായ ഇടിവിനെ തുടര്‍ന്ന്‌ ഇന്ത്യന്‍ ഓഹരി വിപണി നഷ്‌ടത്തോടെയാണ്‌ വ്യാപാരം തുടങ്ങിയത്‌. വ്യാപാരത്തിന്റെ ഒരു ഘട്ടത്തിലും സൂചികകള്‍ ലാഭത്തിലെത്തിയില്ല.

നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 25 ഓഹരികള്‍ ഉയര്‍ന്നപ്പോള്‍ 24 ഓഹരികള്‍ ഇടിവ്‌ നേരിട്ടു. ഒരു ഓഹരിയുടെ വിലയില്‍ മാറ്റമുണ്ടായില്ല. ടാറ്റാ സ്റ്റീല്‍, സീ ലിമിറ്റഡ്‌, സിപ്ല, റിലയന്‍സ്‌ ഇന്റസ്‌ട്രീസ്‌, ഗ്രാസിം ഇന്റസ്‌ട്രീസ്‌ എന്നിവയാണ്‌ ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച്‌ നിഫ്‌റ്റി ഓഹരികള്‍. ടാറ്റാ സ്റ്റീല്‍ 3.57 ശതമാനം ഉയര്‍ന്നു. ഫാര്‍മ, മെറ്റല്‍ ഓഹരികളാണ്‌ ഇന്ന്‌ പ്രധാനമായും നേട്ടമുണ്ടാക്കിയത്‌. മറ്റ്‌ മേഖലകളില്‍ ഇടിവ്‌ ദൃശ്യമായിരുന്നു. ബാങ്ക്‌ ഓഹരികളില്‍ ശക്തമായ ഇടിവ്‌ ദൃശ്യമായി.

എസ്‌ബിഐ, ഗെയില്‍, ബജാജ്‌ ഫിന്‍സെര്‍വ്‌, ആക്‌സിസ്‌ ബാങ്ക്‌, ഐഒസി എന്നിവയാണ്‌ നിഫ്‌റ്റിയില്‍ ഏറ്റവും നഷ്‌ടമുണ്ടാക്കിയ ഓഹരികള്‍. എസ്‌ബിഐ 4.90 ശതമാനം ഇടിഞ്ഞു. ഗെയില്‍, ബജാജ്‌ ഫിന്‍സെര്‍വ്‌, ആക്‌സിസ്‌ ബാങ്ക്‌, ഐഒസി എന്നീ ഓഹരികള്‍ രണ്ട്‌ ശതമാനത്തിലേറെ നഷ്‌ടം നേരിട്ടു.

നിഫ്‌റ്റി ബാങ്ക്‌ സൂചിക 2.1 ശതമാനം നഷ്‌ടമാണ്‌ രേഖപ്പെടുത്തിയത്‌. മൊറട്ടോറിയം കാലയളവിലെ പലിശ ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള സുപ്രിം കോടതിക്ക്‌ മുന്നിലുള്ള ഹര്‍ജിയാണ്‌ വിപണി പ്രധാനമായും ഉറ്റുനോക്കുന്നത്‌. ഈ കേസിലുള്ള വിധി പ്രതികൂലമാകുമോ എന്ന ആശങ്കയാണ്‌ ബാങ്ക്‌ ഓഹരികളെ ഇടിവിലേക്ക്‌ നയിച്ചത്‌.

നിഫ്‌റ്റി ഫാര്‍മ സൂചിക 1.9 ശതമാനം നേട്ടമാണ്‌ രേഖപ്പെടുത്തിയത്‌. ബയോകോണ്‍, സിപ്ല, അര്‍ബിന്ദോ ഫാര്‍മ, ലുപിന്‍, ടോറന്റ്‌ ഫാര്‍മ എന്നീ ഓഹരികള്‍ രണ്ട്‌ ശതമാനത്തിലേറെ നേട്ടമുണ്ടാക്കി.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.