India

ഓഹരി വിപണി പുതിയ ഉയരങ്ങളില്‍ എത്തിയതിനു ശേഷം ചാഞ്ചാട്ടം

 

മുംബൈ: നിഫ്‌റ്റി ആദ്യമായി 15,400 പോയിന്റിന്‌ മുകളിലേക്ക്‌ ഉയരുന്നതിനു ഇന്ന്‌ ഓഹരി വിപണി സാക്ഷ്യം വഹിച്ചു. അതേ സമയം ലാഭമെടുപ്പിനെ തുടര്‍ന്ന്‌ കടുത്ത ചാഞ്ചാട്ടമാണ്‌ വിപണി നേരിട്ടത്‌.

രാവിലെ നേട്ടത്തോടെ വ്യാപാരം തുടങ്ങിയ നിഫ്‌റ്റി വ്യാപാരത്തിനിടെ ആദ്യമായി 15,400ന്‌ മുകളിലേക്ക്‌ ഉയര്‍ന്നു. 15,431 വരെ ഉയര്‍ന്ന നിഫ്‌റ്റി അതിനു ശേഷം ചാഞ്ചാട്ടം നേരിടുകയാണ്‌ ചെയ്‌തത്‌. ഉയര്‍ന്ന നിലവാരത്തില്‍ നിന്നും വ്യാപാരത്തിനിടെ നിഫ്‌റ്റി 190 പോയിന്റ്‌ വരെ ഇടിഞ്ഞു. അതേ സമയം 15,260ല്‍ ശക്തമായ താങ്ങ്‌ കണ്ടെത്തിയ നിഫ്‌റ്റിക്ക്‌ 11,300ന്‌ മുകളില്‍ ക്ലോസ്‌ ചെയ്യാന്‍ സാധിച്ചു. ഇന്നലത്തേക്കാള്‍ ഗണ്യമായ വ്യത്യാസമില്ലാതെയാണ്‌ നിഫ്‌റ്റി വ്യാപാരം അവസാനിപ്പിച്ചത്‌. സെന്‍സെക്‌സ്‌ 50 പോയിന്റ്‌ ഇടിഞ്ഞു.

സ്വകാര്യ ബാങ്ക്‌ ഓഹരികള്‍ ഉയര്‍ന്ന നിലവാരത്തില്‍ ലാഭമെടുപ്പിന്‌ വിധേയമായി. ബാങ്ക്‌ നിഫ്‌റ്റി 200 പോയിന്റ്‌ ഇടിവ്‌ നേരിട്ടു. അതേ സമയം മെറ്റല്‍ ഓഹരികളില്‍ നിക്ഷേപകരുടെ താല്‍പ്പര്യം പ്രകടമായി. നിഫ്‌റ്റി മെറ്റല്‍ സൂചിക 2.89 ശതമാനമാണ്‌ ഇന്ന്‌ ഉയര്‍ന്നത്‌. പൊതുമേഖലാ ബാങ്ക്‌ സൂചിക 1.65 ശതമാനം ഉയര്‍ന്നു. നിഫ്‌റ്റി ഐടി സൂചിക ഒന്നര ശതമാനം ഇടിവ്‌ നേരിട്ടു. നിഫ്‌റ്റി മിഡ്‌കാപ്‌, സ്‌മോള്‍കാപ്‌ സൂചികകള്‍ നേട്ടം രേഖപ്പെടുത്തി.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.