കെ.അരവിന്ദ്
സെബിയുടെ ശക്തമായ നിയന്ത്രണങ്ങളുണ്ടായിട്ടും വിപണിയില്‍ ഉപജാപകര്‍ ഓഹരി വിലകളെ നിയന്ത്രിക്കുന്ന സംഭവങ്ങളുണ്ടാകാറുണ്ട്. വളരെ ചെറിയ കമ്പനികളുടെ ഓഹരികളില്‍ വലിയ തുകയ്ക്ക് വ്യാപാരം ചെയ്യുന്നതിലൂടെ കൃത്രിമമായ ഉയര്‍ച്ചതാഴ്ചകള്‍ സൃഷ്ടിക്കാന്‍ സാധിക്കും. വാര്‍ത്തകളുടെ വിശ്വാസ്യതയെക്കുറിച്ച് വലിയ ധാരണയില്ലാത്ത ചെറുകിട നിക്ഷേപകരെ ഇരകളാക്കിയാണ് ഇത്തരം ഉപജാപകര്‍ കളിക്കുന്നത്. കേട്ടുകേള്‍വികളുടെ അടിസ്ഥാനത്തില്‍ വലിയ ലാഭം മോഹിച്ച് അറിയപ്പെടാത്ത കൊച്ചുകമ്പനികളുടെ ഓഹരികളില്‍ വ്യാപാരം നടത്തുന്ന പല നിക്ഷേപകര്‍ക്കും കണ്ണടച്ചുള്ള റിസ്‌കിന് സമ്മാനമായി ലഭിക്കുന്നത് കനത്ത നഷ്ടമായിരിക്കും.
വെബ്സൈറ്റുകളും എസ്എംഎസുകളും ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളും വഴി മോഹിപ്പിക്കുന്ന ശുപാര്‍ശകള്‍ നല്‍കിയുള്ള വ്യാജ പ്രചാരണം നടക്കുന്നുണ്ട്. ഇത്തരം വ്യാജവാര്‍ത്തകളുടെ ഇരകളായി പണം തുലയ്ക്കുന്ന സ്ഥിതി ഒഴിവാക്കുന്നതിന് നിക്ഷേപകര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
സ്ഥിരമായി ഉയര്‍ന്ന വ്യാപ്തത്തില്‍ വ്യാപാരം ചെയ്യപ്പെടുകയും മതിയായ വിപണിമൂല്യമുള്ളതുമായ കമ്പനികളില്‍ മാത്രം നിക്ഷേപിക്കുകയാണ് ഒന്നാമത്തെ കാര്യം. വളരെ ചെറിയ കമ്പനികളെ കുറിച്ച് അനലിസ്റ്റുകളോ ബ്രോക്കിംഗ് കമ്പനികളോ ഗവേഷണങ്ങളും പഠനങ്ങളും നടത്താറില്ല. അതുകൊണ്ടുതന്നെ ഇത്തരം കമ്പനികളെക്കുറിച്ചുള്ള ശരിയായതും സുതാര്യവുമായ വിവരങ്ങള്‍ ലഭ്യമാകണമെന്നില്ല.
ഏതെങ്കിലും ഓഹരി ദിവസങ്ങള്‍ക്കുള്ളില്‍ വലിയ കുതിപ്പ് നടത്തുമെന്ന് വിശ്വസനീയമായ വാര്‍ത്തകളുടെ അടിസ്ഥാനമില്ലാതെ ആരെങ്കിലും പ്രവചിക്കുന്നുവെങ്കില്‍ അതിനു പിന്നില്‍ ഓഹരി വില കൃത്രിമമായി ഉയര്‍ത്തുന്നതിനുള്ള കുതന്ത്രമാണെന്ന് നിക്ഷേപകര്‍ മനസിലാക്കണം. സ്വന്തം നിലയില്‍ ചില ഗവേഷണങ്ങള്‍ കൂടി നടത്തിയതിനു ശേഷമേ അറിയപ്പെടാത്ത കമ്പനികളുടെ ഓഹരികള്‍ വാങ്ങുന്നതു സംബന്ധിച്ച് തീരുമാനമെടുക്കാവൂ. കമ്പനിയുടെ അടിസ്ഥാന മേന്മയെ കുറിച്ച് വിശ്വസനീയവും ആധികാരികവുമായ കേന്ദ്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളൊന്നും ലഭ്യമല്ലെങ്കില്‍ അത്തരം ഓഹരികളെ ഒഴിവാക്കുകയാണ് ചെയ്യേണ്ടത്. ബ്രോക്കറേജുകളും റിസര്‍ച്ച് ഹൗസുകളും തങ്ങളുടെ പഠനത്തിന്റെ പരിധിയില്‍ പോലും പെടുത്താത്ത നിലവാരമില്ലാത്ത ഓഹരികളാണ് ഇത്തരത്തില്‍ എസ്എംഎസുകള്‍ വഴിയും മറ്റും മിക്കപ്പോഴും ശുപാര്‍ശ ചെയ്യപ്പെടുന്നത്.
ഓഹരികള്‍ വാങ്ങുമ്പോള്‍ സ്വീകരിക്കേണ്ട വിശകലനരീതികളെ കുറിച്ച് സാധാരണ ചെറുകിട നിക്ഷേപകര്‍ അജ്ഞത പുലര്‍ത്തുന്നതാണ് ഇത്തരം തട്ടിപ്പുകാര്‍ മുതലെടുക്കുന്നത്. ഇവര്‍ ശുപാര്‍ശ ചെയ്യുന്ന ഓഹരികള്‍ പലപ്പോഴും താഴ്ന്ന വിലയുള്ളതായിരിക്കും. വില കുറഞ്ഞ ഓഹരി ലാഭം നേടിത്തരുമെന്ന തെറ്റായ ധാരണ പല നിക്ഷേപകര്‍ക്കുമുണ്ട്. ഓഹരിയുടെ വിലയും മൂല്യവും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ചുള്ള ആശയക്കുഴപ്പമാണ് മിക്ക നിക്ഷേപകരെയും ഭരിക്കുന്നത്.
വില കുറഞ്ഞ ഓഹരികള്‍ കുറഞ്ഞ മൂല്യത്തിലാവണമെന്നില്ല, അതുപോലെ വില കൂടിയ ഓഹരികള്‍ അമിതമൂല്യത്തില്‍ വ്യാ പാരം ചെയ്യുന്നതാകണമെന്നുമില്ല. വില കുറഞ്ഞ ഓഹരികളുടെ മൂല്യവും കുറഞ്ഞ നിലയിലാണെന്ന് തെറ്റിദ്ധരിച്ചാണ് ചെറുകിട നി ക്ഷേപകര്‍ പലപ്പോഴും ഓഹരികള്‍ വാങ്ങുന്നത്.
ഒരു ഓഹരിയുടെ മൂല്യം ഓഹരി വിലയും പ്രതി ഓഹരി വരുമാനവും തമ്മിലുള്ള അനുപാതം, ഓഹരി വിലയും പുസ്തകമൂല്യവും തമ്മിലുള്ള അനുപാതം തുടങ്ങിയ വിവിധ മൂല്യനിര്‍ണയ രീതികളെ ആസ്പദമാക്കിയാണ് നിര്‍ണയിക്കേണ്ടത്. കമ്പനികളുടെ സാ മ്പത്തിക നില, കമ്പനി ഭരണം, മാനേജ്മെന്റിന്റെ നിലവാരം, പ്രവര്‍ത്തനത്തിലെ സുതാര്യത തുടങ്ങിയ പല ഘടകങ്ങള്‍ കൂടി നിക്ഷേപ തീരുമാനമെടുക്കുന്നതിന് മുമ്പായി പരിഗണിക്കേണ്ടതുണ്ട്. ഇത്തരം കാര്യങ്ങളെ കുറിച്ച് അവ്യക്തത നിലനില്‍ ക്കുന്ന കമ്പനികളുടെ ഓഹരികള്‍ ഹ്രസ്വകാല നേട്ടത്തിനായി വാങ്ങുന്നത് നിക്ഷേപകര്‍ ഒഴിവാക്കണം.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.