India

ഓഹരി വിപണിയില്‍ മൂന്നാം ദിവസവും ഇടിവ്

 

മുംബൈ: ഓഹരി വിപണി തുടര്‍ച്ചയായ മൂന്നാമത്തെ ദിവസവും ഇടിവ് നേരിട്ടു. ഇന്ന് സെന്‍സെക്സ് 530 പോയിന്റും നിഫ്റ്റി 133 പോയിന്റും ഇടിഞ്ഞു. വില്‍പ്പന സമ്മര്‍ദത്തിന് ഒടുവില്‍ സെന്‍സെക്സ് 48347.59ലും നിഫ്റ്റി 14238.90ലുമാണ് ക്ലോസ് ചെയ്തത്.

ആഗോള സൂചനകളുടെ പിന്‍ബലത്തില്‍ നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയതെങ്കിലും വിപണി വീണ്ടും ഇടിവിലേക്ക് നീങ്ങുന്നതാണ് കണ്ടത്. രാവിലെ നിഫ്റ്റി 14,491 പോയിന്റ് വരെ ഉയര്‍ന്നെങ്കിലും പിന്നീട് വില്‍പ്പന സമ്മര്‍ദം ശക്തമായി.

കടുത്ത ചാഞ്ചാട്ടത്തിലൂടെയാണ് ഇന്ന് വിപണി കടന്നുപോയത്. വ്യാപാരത്തിനിടെ 250ലേറെ പോയിന്റിന്റെ വ്യതിയാനമാണ് നിഫ്റ്റിയിലുണ്ടായത്. 14,218 പോയിന്റ് വരെ ഇടിഞ്ഞ നിഫ്റ്റി അതിന് അടുത്തായാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഏറ്റവും ശക്തമായ ഇടിവ് നേരിട്ടത് നിഫ്റ്റിയില്‍ ഏറ്റവും ഉയര്‍ന്ന വെയിറ്റേജുള്ള റിലയന്‍സ് ഇന്റസ്ട്രീസ് ആണ്. 5.6 ശതമാനം ഇടിവാണ് റിലയന്‍സിന്റെ ഓഹരിയിലുണ്ടായത്. റിലയന്‍സ് കഴിഞ്ഞ ദിവസം മൂന്നാം ത്രൈമാസ പ്രവര്‍ത്തന ഫലം പുറത്തുവിട്ടിരുന്നു.

സെക്ടര്‍ അടിസ്ഥാനത്തില്‍ ഏറ്റവും ശക്തമായ ഇടിവ് നേരിട്ടത് ടെക്നോളജി ഓഹരികളാണ്. നിഫ്റ്റി ഐടി ഇന്‍ഡക്സ് 1.7 ശതമാനം ഇടിഞ്ഞു. അതേ സമയം അര്‍ബിന്ദോ ഫാര്‍മയുടെ ഓഹരിയിലുണ്ടായ മുന്നേറ്റത്തിന്റെ പിന്‍ബലത്തില്‍ നിഫ്റ്റി ഫാര്‍മ ഇന്‍ഡക്സ് 1.7 ശതമാനം ഉയര്‍ന്നു. അര്‍ബിന്ദോ ഫാര്‍മയുടെ ഓഹരി വില 7.87 ശതമാനം ഉയര്‍ന്നു.

നിഫ്റ്റിയിലെ ഭൂരിഭാഗം ഓഹരികളും നഷ്ടം നേരിട്ടു. നിഫ്റ്റിയിലെ 50 ഓഹരികളില്‍ 31ഉം ഇന്ന് നഷ്ടം രേഖപ്പെടുത്തി. നിഫ്റ്റി ഓഹരികളില്‍ ഗ്രാസിം ആണ് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയത്. ഗ്രാസിം ഓഹരി വില 5.87 ശതമാനമാണ് ഉയര്‍ന്നത്.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.