India

ചാഞ്ചാട്ടത്തെ തുടര്‍ന്ന്‌ ഓഹരി വിപണി നഷ്‌ടത്തോടെ ക്ലോസ്‌ ചെയ്‌തു

 

മുംബൈ: ഓഹരി വിപണി ഇന്ന്‌ ലാഭമെടുപ്പിനെ തുടര്‍ന്ന്‌ ഇടിവ്‌ നേരിട്ടു. സെന്‍സെക്‌സ്‌ 110.02 പോയിന്റും നിഫ്‌റ്റി 18 പോയിന്റും ഇടിഞ്ഞു. നിഫ്‌റ്റി 13,000ന്‌ മുകളില്‍ ക്ലോസ്‌ ചെയ്യാനുള്ള ശ്രമം ഫലം കണ്ടില്ല.

അതേസമയം മിഡ്‌കാപ്‌, സ്‌മോള്‍കാപ്‌ ഓഹരികള്‍ വേറിട്ട പ്രകടനം കാഴ്‌ച വെച്ചു. നിഫ്‌റ്റി മിഡ്‌കാപ്‌ സൂചിക 2.70 ശതമാനവും നിഫ്‌റ്റി സ്‌മോള്‍കാപ്‌ സൂചിക 3.39 ശതമാനവും ഉയര്‍ന്നു.

തുടര്‍ച്ചയായി കുതിച്ചുകൊണ്ടിരുന്ന ഓഹരി വിപണി പുതിയ റെക്കോഡ്‌ സൃഷ്‌ടിക്കുന്നതാണ്‌ കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്‌. പക്ഷേ ഇന്നലത്തെ നേട്ടം ഇന്ന്‌ നിലനിര്‍ത്താനായില്ല. നിഫ്‌റ്റിയില്‍ 115 പോയിന്റിന്റെ വ്യതിയാനം വ്യാപാരത്തിനിടെ ഉണ്ടായി.

12,914 പോയിന്റ്‌ ആണ്‌ ഇന്നത്തെ നിഫ്‌റ്റിയുടെ താഴ്‌ന്ന നില. സെന്‍സെക്‌സ്‌ 44,149 പോയിന്റിലും നിഫ്‌റ്റി 12,969 പോയിന്റിലുമാണ്‌ ക്ലോസ്‌ ചെയ്‌തത്‌.

ഓട്ടോ, മീഡിയ ഓഹരികളാണ്‌ ഇന്ന്‌ പ്രധാനമായും മുന്നേറിയത്‌. ഐടി ഓഹരികള്‍ ഇടിവ്‌ നേരിട്ടു. നിഫ്‌റ്റി ഓട്ടോ സൂചിക 1.41 ശതമാനം ഉയര്‍ന്നു.

നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം ഓഹരികളും ഇന്ന്‌ ഇടിവ്‌ നേരിട്ടു. നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 50 ഓഹരികളില്‍ 34 ഓഹരികള്‍ നഷ്‌ടത്തിലായപ്പോള്‍ 16 ഓഹരികളാണ്‌ നേട്ടമുണ്ടാക്കിയത്‌. നെസ്‌ളേ ഇന്ത്യ, പവര്‍ഗ്രിഡ്‌, ജെഎസ്‌ഡബ്ല്യു സ്റ്റീല്‍, ശ്രീ സിമന്റ്‌സ്‌, എച്ച്‌സിഎല്‍ ടെക്‌, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികള്‍ രണ്ട്‌ ശതമാനത്തിന്‌ മുകളില്‍ നഷ്‌ടം നേരിട്ടു.

ടാറ്റാ മോട്ടോഴ്‌സ്‌, ഏഷ്യന്‍ പെയിന്റ്‌സ്‌, ഹീറോ മോട്ടോഴ്‌സ്‌, ദിവിസ്‌ ലാബ്‌, ബജാജ്‌ ഓട്ടോ എന്നിവയാണ്‌ ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ 5 നിഫ്‌റ്റി ഓഹരികള്‍. ടാറ്റാ മോട്ടോഴ്‌സ്‌ 2.83 ശതമാനം നേട്ടം രേഖപ്പെടുത്തി.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.