Breaking News

ഓഹരി വിപണിയില്‍ വീണ്ടും മുന്നേറ്റം

 

മുംബൈ: ഇന്നലത്തെ ഇടിവിനു ശേഷം വീണ്ടും ഓഹരി വിപണി തിരികെ കയറി. സെന്‍സെക്‌സ്‌ 282 പോയിന്റും നിഫ്‌റ്റി 87 പോയിന്റും ഉയര്‍ന്നു. നിഫ്‌റ്റി 12,850ന്‌ മുകളില്‍ ക്ലോസ്‌ ചെയ്‌തു.

സെന്‍സെക്‌സ്‌ 43,882 പോയിന്റിലും നിഫ്‌റ്റി 12,859 പോയിന്റിലുമാണ്‌ ക്ലോസ്‌ ചെയ്‌തത്‌. നിഫ്‌റ്റിയില്‍ 250 പോയിന്റിലേറെ വ്യതിയാനം വ്യാപാരത്തിനിടെ ഉണ്ടായി. 12,730 പോയിന്റ്‌ ആണ്‌ ഇന്നത്തെ താഴ്‌ന്ന നില. നിഫ്‌റ്റി 12,892 പോയിന്റ്‌ വരെയാണ്‌ ഇന്ന്‌ ഉയര്‍ന്നത്‌.

ഇന്നത്തെ മുന്നേറ്റത്തില്‍ പ്രധാന സംഭാവന ചെയ്‌തത്‌ ഐടി, എഫ്‌എംസിജി, ബാങ്ക്‌ ഓഹരികളാണ്‌. നിഫ്‌റ്റി ബാങ്ക്‌ സൂചിക 1.15 ശതമാനവും നിഫ്‌റ്റി എഫ്‌എംസിജി സൂചിക 1.19 ശതമാനവും നിഫ്‌റ്റി ഐടി സൂചിക 1.40 ശതമാനവും ഉയര്‍ന്നു.

ബജാജ്‌ ഫിന്‍സെര്‍വ്‌, ടൈറ്റാന്‍, ഗെയില്‍, ബജാജ്‌ ഫിനാന്‍സ്‌, ഭാരതി എയര്‍ടെല്‍ എന്നിവയാണ്‌ ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ 5 നിഫ്‌റ്റി ഓഹരികള്‍. ബജാജ്‌ ഫിന്‍സെര്‍വ്‌ 9.27 ശതമാനം ഉയര്‍ന്നു. ടൈറ്റാന്‍, ഗെയില്‍, ബജാജ്‌ ഫിനാന്‍സ്‌, ഭാരതി എയര്‍ടെല്‍ എന്നീ ഓഹരികള്‍ 3 ശതമാനത്തിന്‌ മുകളില്‍ നേട്ടം രേഖപ്പെടുത്തി.

നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം ഓഹരികളും ഇന്ന്‌ നേട്ടം രേഖപ്പെടുത്തി. നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 50 ഓഹരികളില്‍ 33 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 17 ഓഹരികളാണ്‌ നഷ്‌ടത്തിലായത്‌. റിലയന്‍സ്‌, അദാനി പോര്‍ട്‌സ്‌, ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്ക്‌, ആക്‌സിസ്‌ ബാങ്ക്‌, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നഷ്‌ടം നേരിട്ടു. റിലയന്‍സ്‌ 3.66 ശതമാനം ഇടിവ്‌ രേഖപ്പെടുത്തി.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.