കൊച്ചി : ക്ലബ്ബിന്റെ യെല്ലോ ഹാർട്ട് സംരംഭത്തിന്റെ ഭാഗമായി സമൂഹത്തെ ഫുട്‌ബോളിലൂടെ യോജിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കേരള ബ്‌ളാസ്‌റ്റേഴ്‌സ് എന്നും യെല്ലോ മ്യൂസിക് ആൽബം പുറത്തിറക്കി. ആറ് മ്യൂസിക് ട്രാക്കുകൾ ഉൾക്കൊള്ളുന്ന ആൽബം അടുത്ത ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ക്ലബിന്റെ അത്യാവേശം നിറഞ്ഞ ആരാധകർക്കായാണ് സമർപ്പിക്കുന്നത്. ആരാധകർ, കേരളത്തിന്റെ സംസ്‌കാരം, ക്ലബ് എന്നിവയിൽ ശക്തമായി വേരൂന്നിയ ആൽബത്തിന്റെ ട്രാക്കുകൾ കേരളത്തിൽ നിന്ന് തന്നെയുള്ള പ്രശസ്ത സംഗീതജ്ഞരുടെ സംഭാവനയാണ്. വിഷ്വലിസ്റ്റ് സജു മോഹനനാണ് ആൽബം കവർ രൂപകൽപ്പന ചെയ്തത്.
ആറ് ആവേശ ഗാനങ്ങളിലൊന്നായ തീക്കളി.. എന്ന ഗാനം ആലപിക്കുകയും സംഗീതം നൽകുകയും ചെയ്തത് ജോബ് കുര്യനാണ്. ആരാധകർ വീടുകളിലിരുന്ന് ടീമിനെ പിന്തുണയ്ക്കുമ്പോൾ സ്‌റ്റേഡിയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്ന രീതിയിലാണ് യെല്ലോ മ്യൂസിക് ആൽബം ഒരുക്കിയത്. ആരാധകർക്ക് സ്‌റ്റേഡിയം അന്തരീക്ഷം നഷ്ടമാകില്ലെന്നും ആൽബത്തിനായി ശക്തി.. എന്ന ഗാനം ക്രമപ്പെടുത്തിയ സജു ശ്രീനിവാസ് പറഞ്ഞു. വാ വരിക വാ.. എന്ന ഗാനമൊരുക്കിയതര നിഖിൽ തോമസാണ്. വൈക്കിംഗ് ക്ലാപ്പുകൾ നിർവഹിച്ചത് ക്ലബ്ബിന്റെ ആരാധകൻ കൂടിയായ നിരഞ്ജ് സുരേഷാണ്. ആരാധകരെ വിലമതിക്കാൻ ക്ലബ് സ്വീകരിച്ച നടപടിയാണ് യെല്ലോ ഹാർട്ട് ഇനിഷ്യേറ്റീവ് എന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്.സി ഡയറക്ടർ നിഖിൽ ഭരദ്വാജ് പറഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.