Web Desk
കൊച്ചി: ഷംന ബ്ലാക്മെയില്‍ കേസില്‍ വെളിപ്പെടുത്തലുമായി മുഖ്യപ്രതി റഫീഖിന്റെ ഭാര്യ. റഫീഖ് കൂടുതല്‍ കേസുകളില്‍ പ്രതിയാണെന്നും ജയിലില്‍ കിടന്നിട്ടുണ്ടെന്നും ഭാര്യ പറഞ്ഞു.. ഷംനയെ വിവാഹം കഴിക്കാന്‍ റഫീഖ് തന്നോട് വിവാഹ മോചനം ആവശ്യപ്പെട്ടു. ഷംനയുടെ ചിത്രങ്ങള്‍ തന്നെ കാണിച്ചുവെങ്കിലും വിശ്വസിച്ചിരുന്നില്ലെന്നും ഭാര്യ പറഞ്ഞു.
ഷംനയും ഭര്‍ത്താവും തമ്മില്‍ നിരന്തരം ഫോണില്‍ സംസാരിച്ചിരുന്നു. ഇതിനെ ചൊല്ലി ഭര്‍ത്താവുമായി വഴക്കിട്ടിരുന്നു. ഷംനയെ വിളിച്ച സ്ത്രീ താനല്ലെന്നും തന്നെ കേസില്‍ കുടുക്കാന്‍ ശ്രമമെന്നും റഫീഖിന്റെ ഭാര്യ പറഞ്ഞു.
ആല്‍ബങ്ങളില്‍ അഭിനയിക്കുന്നവരുടെ ഫോണ്‍ നമ്പര്‍ ഹാരിസ് റഫീഖിന് നല്‍കിയിരുന്നെന്നും യുവതികളെ പറ്റിച്ച പണം ആഡംബര ജീവിതത്തിന് റഫീഖ് ഉപയോഗിച്ചുവെന്നും ഭാര്യ പറഞ്ഞു. ഭര്‍ത്താവിനെതിരെ താന്‍ ഒന്നിലധികം പരാതി നല്‍കിയെങ്കിലും കേസെടുത്തില്ലെന്നും റഫീന്റെ ഭാര്യ പറഞ്ഞു.
തന്റെ സഹോദരനെ കേസില്‍ കുടുക്കിയതാണെന്നും ഭാര്യ പറഞ്ഞു. ബ്ലാക് മെയിലിങ് കേസില്‍ സ്വര്‍ണം പണയംവെച്ച റഫീഖിന്റെ ഭാര്യാ സഹോദരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തൃശൂര്‍ വാടാനപ്പള്ളി സ്വദേശിയാണ് ഷമില്‍
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.