Kerala

യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു; സീരിയല്‍ നടന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

 

തിരുവനന്തപുരം: യുവതിയുടെ മോര്‍ഫ് ചെയ്ത പ്രചരിപ്പിച്ച സംഭവത്തില്‍ സീരിയല്‍ നടന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. തിരുവനന്തപുരം ഡെന്റല്‍ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.സുബു, സീരിയല്‍ നടനും നിര്‍മാതാവുമായ നെടുമങ്ങാട് വാളിക്കോട് സ്വദേശി ജസീര്‍ ഖാന്‍, നെടുമങ്ങാട് വേങ്കവിള സ്വദേശി ശ്രീജിത്ത് എന്നിവരാണ് അറസ്റ്റിലായത്.

യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്ത് ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും വിലാസത്തിലും മൊബൈല്‍ ഫോണിലേക്കും പ്രതികള്‍ അയച്ചുകൊടുക്കുകയായിരുന്നു. ഇതോടെ യുവതിയും ഭര്‍ത്താവും അകന്ന് കഴിയുകയായിരുന്നു. ഇതിനിടെ യുവതിയുടെ ബന്ധുവായ മറ്റൊരു സ്ത്രീക്ക് ലഭിച്ച വാട്‌സ് ആപ് സന്ദേശത്തിന്റെ ചുവട് പിടിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.

ജസീര്‍ ഖാന് മൊബൈല്‍ കണക്ഷന്‍ എടുത്ത് കൊടുത്തത് മൊബൈല്‍ കടയുടമ ശ്രീജിത്താണ്. സുഹൃത്തായ സുബുവിന്റെ നിര്‍ദേശം അനുസരിച്ചാണ് ജസീര്‍ ശ്രീജിത്തിനോട് സിം ആവശ്യപ്പെട്ടത്. വട്ടപ്പാറ സ്വദേശിയായ യുവാവ് മാസങ്ങള്‍ക്ക് മുന്‍പ് ആധാര്‍ കാര്‍ഡിന്റെ കോപ്പി എടുക്കുന്നതിന് ശ്രീജിത്തിന്റെ കടയിലെത്തിയിരുന്നു. ഈ സമയം ഒരു കോപ്പി കൂടുതല്‍ എടുത്ത് ശ്രീജിത്ത് അത് സൂക്ഷിച്ചിരുന്നു. ഈ വിലാസവും ജസീറിന്റെ ചിത്രവും വച്ചാണ് സിം എടുത്തത്.

തുടര്‍ന്ന് പോലീസ് ജസീറിനെ കസ്റ്റഡിയിലെടുത്തു. ഡോ. സുബു നല്‍കിയ പെണ്‍കുട്ടിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പെണ്‍കുട്ടിയുടെ ബന്ധുവായ സ്ത്രീക്ക് വാട്‌സ്ആപിലൂടെ ചിത്രം അയച്ചത് താനാണെന്ന് ജസീര്‍ സമ്മതിച്ചു. സുബുവും പോലീസ് കസ്റ്റഡിയിലാണ്. ഇയാള്‍ കുറ്റം സമ്മതിച്ചു.

പെണ്‍കുട്ടിയുമായി പരിചയമുണ്ടായിരുന്ന സുബുവിന് അവരോട് അടുപ്പം തോന്നിയിരുന്നു. എന്നാല്‍ വിവാഹ ശേഷം യുവതിയുമായുള്ള അടുപ്പം കുറഞ്ഞതോടെ യുവതിയുടെ വിവാഹബന്ധം വേര്‍പെടുത്താനും ഈ അവസരം മുതലെടുത്ത് കൂടുതല്‍ അടുക്കുവാനുമാണ് ഇങ്ങനെ ചെയ്തതെന്ന് സുബു കുറ്റസമ്മതം നടത്തി. വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ് സുബു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.