India

സെന്‍സെക്‌സ്‌ 38,000ന്‌ മുകളില്‍

മുംബൈ: റിസര്‍വ്‌ ബാങ്കിന്റെ നയപ്രഖ്യാപനങ്ങള്‍ ഓഹരി വിപണിക്ക്‌ ഉണര്‍വ്‌ പകര്‍ന്നു. 50 ഓഹരികള്‍ ഉള്‍പ്പെട്ട സൂചികയായ സെന്‍സെക്‌സ്‌ 362 പോയിന്റ്‌ മുന്നേറി. 30 ഓഹരികള്‍ ഉള്‍പ്പെട്ട നിഫ്‌റ്റി 98 പോയിന്റ്‌ നേട്ടം രേഖപ്പെടുത്തി.

38,025 പോയിന്റിലാണ്‌ സെന്‍സെക്‌സ്‌ ഇന്ന്‌ ക്ലോസ്‌ ചെയ്‌തത്‌. 38,221 പോയിന്റ്‌ വരെ വ്യാപാരത്തിനിടെ സെന്‍സെക്‌സ്‌ ഉയര്‍ന്നിരുന്നു. 11,200ലാണ്‌ നിഫ്‌റ്റി വ്യാപാരം അവസാനിപ്പിച്ചത്‌. 11,256.80 പോയിന്റ്‌ വരെ വ്യാപാരത്തിനിടെ എത്തിയിരുന്നു.

റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണറുടെ ഇന്നത്തെ പ്രഖ്യാപനങ്ങളോട്‌ ആവേശത്തോടെയാണ്‌ ഇന്ന്‌ ഓഹരി വിപണി പ്രതികരിച്ചത്‌. റെപ്പോ നിരക്കും റിവേഴ്‌സ്‌ റിപ്പോ നിരക്കും മാറ്റമില്ലാതെ തുടരാനാണ്‌ റിസര്‍വ്‌ ബാങ്ക്‌ തീരുമാനിച്ചത്‌. നാല്‌ ശതമാനമാണ്‌ നിലവിലുള്ള റെപ്പോ നിരക്ക്‌. പണപ്പെരുപ്പം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിരക്ക്‌ താഴ്‌ത്തുക റിസര്‍വ്‌ ബാങ്കിന്‌ സാധ്യമായ കാര്യമല്ല. ധനലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള പ്രഖ്യാപനങ്ങള്‍ പിന്നാലെ വരുമെന്നാണ്‌ റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണര്‍ ശക്തികാന്തദാസ്‌ പ്രഖ്യാപിച്ചത്‌. ഇതും വിപണിക്ക്‌ ഉത്തേജനം പകരുന്ന തീരുമാനമാണ്‌.

ടാറ്റാ സ്റ്റീല്‍, ഇന്‍ഫോസിസ്‌, ഗെയില്‍, ബജാജ്‌ ഫിനാന്‍സ്‌, യുപിഎല്‍ എന്നിവയാണ്‌ ഏറ്റവും നേട്ടം രേഖപ്പെടുത്തിയ അഞ്ച്‌ നിഫ്‌റ്റി ഓഹരികള്‍. ടാറ്റ സ്റ്റീല്‍ 3.81 ശതമാനമാണ്‌ ഇന്ന്‌ ഉയര്‍ന്നത്‌. മെറ്റല്‍, ഐടി, ഫാര്‍മ ഓഹരികളാണ്‌ ഇന്ന്‌ പ്രധാനമായും നേട്ടമുണ്ടാക്കിയത്‌.

നിഫ്‌റ്റി മെറ്റല്‍ സൂചിക 1.62 ശതമാനവും ഐടി സൂചിക 1.78 ശതമാനവും ഉയര്‍ന്നു. എന്‍ഐഐടി ടെക്‌നോളജീസ്‌ 6.09 ശതമാനമാണ്‌ ഇന്ന്‌ നേട്ടമുണ്ടാക്കിയത്‌. കഴിഞ്ഞ ഒരു മാസം കൊണ്ട്‌ 42 ശതമാനമാണ്‌ ഈ ഓഹരിയിലുണ്ടായ മുന്നേറ്റം. ഇന്‍ഫോസിസ്‌ കഴിഞ്ഞ ഒരു മാസത്തിനിടെ 27 ശതമാനം ഉയര്‍ന്നു.

നിഫ്‌റ്റി ഫാര്‍മ സൂചിക 1.24 ശതമാനം രേഖപ്പെടുത്തി. അര്‍ബിന്ദോ ഫാര്‍മ, ടോറന്റ്‌ ഫാര്‍മ, ദിവിസ്‌ ലാബ്‌, സിപ്ല, സണ്‍ ഫാര്‍മ എന്നീ ഫാര്‍മ ഓഹരികള്‍ ഇന്ന്‌ 52 ആഴ്‌ചത്തെ പുതിയ ഉയര്‍ന്ന വില രേഖപ്പെടുത്തി. അര്‍ബിന്ദോ ഫാര്‍മ ഇന്ന്‌ 6.25 ശതമാനമാണ്‌ ഉയര്‍ന്നത്‌.

ഏയ്‌ഷര്‍ മോട്ടോഴ്‌സ്‌, ശ്രീ സിമന്റ്‌സ്‌, അദാനി പോര്‍ട്‌സ്‌, മഹീന്ദ്ര & മഹീന്ദ്ര, ഡോ.റെഡ്‌ഢീസ്‌ ലാബ്‌ എന്നിവയാണ്‌ നിഫ്‌റ്റിയിലെ ഏറ്റവും നഷ്‌ടം നേരിട്ട 5 ഓഹരികള്‍.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.