Breaking News

നിഫ്‌റ്റി 11,400ന്‌ മുകളില്‍ ക്ലോസ്‌ ചെയ്‌തു

 

മുംബൈ: ഓഹരി വിപണി തുടര്‍ച്ചയായ മൂന്നാം ദിവസവും നേട്ടം രേഖപ്പെടുത്തി. 65 പോയിന്റിനുള്ളിലായിരുന്നു നിഫ്‌റ്റിയുടെ ഇന്നത്തെ വ്യാപാരമെങ്കിലും ക്ലോസ്‌ ചെയ്‌തത്‌ നേട്ടത്തോടെ തന്നെ. ഇന്നലെ ക്ലോസ്‌ ചെയ്‌ത നിലവാരത്തേക്കാള്‍ ഒരു ഘട്ടത്തിലും വിപണി ഇന്ന്‌ താഴേക്ക്‌ പോയില്ല. യുഎസ്‌ ഓഹരി വിപണി എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തിയതാണ്‌ ഇന്ത്യന്‍ വിപണിക്കും കരുത്തായത്‌.

സെന്‍സെക്‌സ്‌ 86 പോയിന്റും നിഫ്‌റ്റി 23 പോയിന്റും ഉയര്‍ന്നു. നിഫ്‌റ്റി 11,400 പോയിന്റിന്‌ മുകളില്‍ ക്ലോസ്‌ ചെയ്‌തത്‌ ഓഹരി വിപണി കുതിപ്പ്‌ തുടരുമെന്ന സൂചനയാണ്‌ നല്‍കുന്നത്‌. 11,377 നിഫ്‌റ്റിയുടെ സുപ്രധാന സമ്മര്‍ദ നിലവാരമാണ്‌. തുടര്‍ച്ചയായി രണ്ട്‌ ദിവസം ഈ നിലവാരത്തിന്‌ മുകളില്‍ വ്യാപാരം അവസാനിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ വിപണി ശക്തിയാര്‍ജിക്കുകയാണെന്ന്‌ വിലയിരുത്താം.

38,614 പോയിന്റിലാണ്‌ സെന്‍സെക്‌സ്‌ ഇന്ന്‌ വ്യാപാരം അവസാനിപ്പിച്ചത്‌. 38,788.51 പോയിന്റ്‌ വരെ രാവിലെ സെന്‍സെക്‌സ്‌ ഉയര്‍ന്നിരുന്നു. 11,408 പോയിന്റിലാണ്‌ നിഫ്‌റ്റി ക്ലോസ്‌ ചെയ്‌തത്‌. 11,460 പോയിന്റ്‌ ആണ്‌ നിഫ്‌റ്റിയുടെ ഇന്നത്തെ ഏറ്റവും ഉയര്‍ന്ന വ്യാപാര നില.

നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 28 ഓഹരികള്‍ നേട്ടം രേഖപ്പെടുത്തിയപ്പോള്‍ 22 ഓഹരികള്‍ നഷ്‌ടം നേരിട്ടു. ഭാരതി എയര്‍ടെല്‍, മാരുതി സുസുകി, ഐസിഐസിഐ ബാങ്ക്‌, യുണൈറ്റഡ്‌ ഫോസ്‌ഫറസ്‌, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ എന്നിവയാണ്‌ ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച്‌ നിഫ്‌റ്റി ഓഹരികള്‍. ഈ ഓഹരികള്‍ ഒരു ശതമാനത്തിന്‌ മുകളില്‍ നേട്ടമുണ്ടാക്കി.

ബാങ്ക്‌,മെറ്റല്‍ ഓഹരികളാണ്‌ ഇന്ന്‌ പ്രധാനമായും നേട്ടമുണ്ടാക്കിയത്‌. പഞ്ചാബ്‌ നാഷണല്‍ ബാങ്ക്‌ ബാങ്ക്‌ 4.41 ശതമാനം ഉയര്‍ന്നു. ഫെഡറല്‍ ബാങ്ക്‌, ബാങ്ക്‌ ഓഫ്‌ ബറോഡ, ആര്‍ബിഎല്‍ ബാങ്ക്‌ എന്നിവ രണ്ട്‌ ശതമാനത്തിന്‌ മുകളില്‍ നേട്ടമുണ്ടാക്കി. പ്രമുഖ മെറ്റല്‍ ഓഹരിയായ നാഷണല്‍ അലൂമിനിയം ഏഴ്‌ ശതമാനം ഉയര്‍ന്നു. തുടര്‍ച്ചയായി മെറ്റല്‍ ഓഹരികള്‍ നേട്ടം രേഖപ്പെടുത്തുന്നതാണ്‌ കഴിഞ്ഞ ദിവസങ്ങളിലും കണ്ടത്‌.

ബജാജ്‌ ഓട്ടോ, ഒഎന്‍ജിസി, നെസ്‌ളേ ഇന്ത്യ, കോട്ടക്‌ മഹീന്ദ്ര ബാങ്ക്‌, ബ്രിട്ടാനിയ എന്നിവയാണ്‌ നിഫ്‌റ്റിയിലെ ഏറ്റവും നഷ്‌ടം നേരിട്ട അഞ്ച്‌ ഓഹരികള്‍. ബജാജ്‌ ഓട്ടോ 1.20 ശതമാനം ഇടിവ്‌ നേരിട്ടു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.