മുംബൈ: ഓഹരി വിപണി തുടര്‍ച്ചയായ മൂന്നാം ദിവസവും നഷ്‌ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. രാവിലെ നേട്ടത്തോടെ തുടങ്ങിയ വിപണി കഴിഞ്ഞ ദിവസത്തിലേതു പോലെ കടുത്ത ചാഞ്ചാട്ടത്തെ നേരിട്ടു. 38,500 പോയിന്റിന് മുകളിലേക്ക് ഉയര്‍ന്ന സെന്‍സെക്‌സ് ആ നിലവാരത്തില്‍ പിടിച്ചുനില്‍ക്കാനാതെ 37,877 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ചു. ക്ലോസ് ചെയ്യുമ്പോള്‍ 433 പോയിന്റ് നഷ്‌ടമാണ് സെന്‍സെക്‌സ് നേരിട്ടത്.
നിഫ്‌റ്റി 122 പോയിന്റാണ് ഇന്ന് ഇടിഞ്ഞത്. 11,178.40 പോയിന്റിലാണ് നിഫ്‌റ്റി ക്ലോസ് ചെയ്‌തത്. 11,366.25 പോയിന്റ് വരെ വ്യാപാരത്തിനിടെ ഉയര്‍ന്ന നിഫ്‌റ്റി അതിനു ശേഷം 250 പോയിന്റിലേറെ ഒരു ഘട്ടത്തില്‍ ഇടിഞ്ഞു. 11,111.45 പോയിന്റ് ആണ് നിഫ്‌റ്റിയുടെ ഇന്നത്തെ ഏറ്റവും താഴ്‌ന്ന വ്യാപാര നില.
നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 37 ഓഹരികള്‍ നഷ്‌ടം രേഖപ്പെടുത്തിയപ്പോള്‍ 13 ഓഹരികള്‍ നേട്ടമുണ്ടാക്കി. ജെഎസ്‌ഡബ്ല്യു സ്റ്റീല്‍, കോള്‍ ഇന്ത്യ, സണ്‍ ഫാര്‍മ, സിപ്ല, എന്‍ടിപിസി എന്നിവയാണ് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍. ജെഎസ്‌ഡബ്ല്യു സ്റ്റീല്‍, കോള്‍ ഇന്ത്യ എന്നിവ രണ്ട് ശതമാനത്തിന് മുകളില്‍ നേട്ടമുണ്ടാക്കി.
ഏയ്‌ഷര്‍ മോട്ടോഴ്‌സ്, ടാറ്റാ മോട്ടോഴ്‌സ്, മഹീന്ദ്ര & മഹീന്ദ്ര, ആക്‌സിസ് ബാങ്ക്, ബജാജ് ഫിനാന്‍സ് എന്നിവയാണ് നിഫ്‌റ്റിയിലെ ഏറ്റവും നഷ്‌ടം നേരിട്ട 5 ഓഹരികള്‍. ഏയ്‌ഷര്‍ മോട്ടോഴ്‌സ് ഏഴ് ശതമാനത്തിലേറെ ഇടിവ് നേരിട്ടു. ടാറ്റാ മോട്ടോഴ്‌സിന്റെ ഓഹരി വിലയില്‍ 4.80 ശതമാനം ഇടിവാണ് ഉണ്ടായത്. മഹീന്ദ്ര & മഹീന്ദ്ര 3.27 ശതമാനം നഷ്‌ടമാണ് രേഖപ്പെടുത്തിയത്. ആക്‌സിസ് ബാങ്കും ബജാജ് ഫിനാന്‍സും രണ്ട് ശതമാനത്തിലേറെ ഇടിഞ്ഞു.
ഓട്ടോമൊബൈല്‍, ബാങ്ക് ഓഹരികളാണ് ഇന്ന് പ്രധാനമായും നഷ്‌ടം നേരിട്ടത്. നിഫ്‌റ്റി ഓട്ടോ സൂചിക 2.56 ശതമാനം നേട്ടം രേഖപ്പെടുത്തി. നിഫ്‌റ്റി ഓട്ടോ സൂചികയില്‍ ഉള്‍പ്പെട്ട അശോക് ലെയ്‌ലാന്റ് ഒഴികെയുള്ള 14 ഓഹരികളും ഇടിവ് നേരിട്ടു.
നിഫ്‌റ്റി ബാങ്ക് സൂചിക 2.33 ശതമാനം നഷ്‌ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ബാങ്ക് ഓഫ് ബറോഡ, ആര്‍ബിഎല്‍ ബാങ്ക്, ഐഡിഎഎഫ്‌സി ഫസ്റ്റ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നീ ഓഹരികള്‍ മൂന്ന് മുതല്‍ നാല് ശതമാനം വരെ നഷ്‌ടം നേരിട്ടു.
അതേസമയം, മെറ്റല്‍ ഓഹരികള്‍ ഇന്നും നേട്ടമുണ്ടാക്കി. തുടര്‍ച്ചയായി മെറ്റല്‍ ഓഹരികള്‍ നേട്ടം രേഖപ്പെടുത്തുന്നതാണ് കഴിഞ്ഞ ദിവസങ്ങളിലും കണ്ടത്. ഫാര്‍മ ഓഹരികള്‍ക്കും ഇന്ന് നേട്ടത്തിന്റെ ദിവസമായിരുന്നു. ലുപിന്‍ 8.97 ശതമാനമാണ് ഉയര്‍ന്നത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.