India

ഓഹരി വിപണി രണ്ടാം ദിവസവും നേട്ടത്തില്‍

 

മുംബൈ: ഓഹരി വിപണി തുടര്‍ച്ചയായ രണ്ടാമത്തെ ദിവസവും നേട്ടമുണ്ടാക്കി. സെന്‍സെക്‌സ്‌ 503 പോയിന്റും നിഫ്‌റ്റി 144 പോയിന്റും ഉയര്‍ന്നു. കടുത്ത ചാഞ്ചാട്ടമാണ്‌ വ്യാപാരവേളയിലുടനീളം നിലനിന്നത്‌.

നേട്ടത്തോടെയാണ്‌ വ്യാപാരം തുടങ്ങിയത്‌. പിന്നീട്‌ ഒരു ഘട്ടത്തിലും നഷ്‌ടത്തിലേക്ക്‌ നീങ്ങിയില്ല. നിഫ്‌റ്റിയില്‍ വ്യാപാരത്തിനിടെ നൂറ്‌ പോയിന്റിന്റെ വ്യതിയാനം ഉണ്ടായി.

സെന്‍സെക്‌സ്‌ വീണ്ടും 40,000 പോയിന്റിന്‌ മുകളിലേക്ക്‌ ഉയരുന്നതിന്‌ വിപണി സാക്ഷ്യം വഹിച്ചു. സെന്‍സെക്‌സ്‌ 40,261 പോയിന്റിലാണ്‌ ക്ലോസ്‌ ചെയ്‌തത്‌. 40,354 പോയിന്റ്‌ വരെ ഉയര്‍ന്നിരുന്നു. 39,952 പോയിന്റാണ്‌ ഇന്നത്തെ താഴ്‌ന്ന വ്യാപാര നില.

11,836 പോയിന്റ്‌ വരെ ഉയര്‍ന്ന നിഫ്‌റ്റി 144 പോയിന്റ്‌ നേട്ടം രേഖപ്പെടുത്തി. 11,723 പോയിന്റ്‌ വരെ ഇടിഞ്ഞെങ്കിലും ശക്തമായ മുന്നേറ്റത്തിനു ശേഷം നിഫ്‌റ്റി 11,813 പോയിന്റിലാണ്‌ ക്ലോസ്‌ ചെയ്‌തത്‌.

നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം ഓഹരികളും ഇന്ന്‌ നേട്ടം രേഖപ്പെടുത്തി. നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 50 ഓഹരികളില്‍ 35 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 15 ഓഹരികള്‍ നഷ്‌ടത്തിലായി. ഐസിഐസിഐ ബാങ്ക്‌, ഹിന്‍ഡാല്‍കോ, എസ്‌ബിഐ, പവര്‍ഗ്രിഡ്‌, എച്ച്‌ഡിഎഫ്‌സി എന്നിവയാണ്‌ ഇന്ന്‌ ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച്‌ നിഫ്‌റ്റി ഓഹരികള്‍.

ഐസിഐസിഐ ബാങ്ക്‌ 6.45 ശതമാനം നേട്ടം രേഖപ്പെടുത്തി. ഐസിഐസിഐ ബാങ്ക്‌ മികച്ച പ്രവര്‍ത്തഫലം പുറത്തുവിട്ടതാണ്‌ ഓഹരി വിലയിലെ കുതിപ്പിന്‌ കാരണമായത്‌. ഇന്നലെയും 5 ശതമാനത്തിലേറെ ഉയര്‍ന്നിരുന്നു. ഹിന്‍ഡാല്‍കോ, എസ്‌ബിഐ, പവര്‍ഗ്രിഡ്‌, എച്ച്‌ഡിഎഫ്‌സി എന്നീ ഓഹരികള്‍ 3 ശതമാനത്തിന്‌ മുകളില്‍ നേട്ടമുണ്ടാക്കി.

ബാങ്ക്‌ ഓഹരികളാണ്‌ ഇന്നും മിച്ച നേട്ടം രേഖപ്പെടുത്തിയത്‌. നിഫ്‌റ്റി ബാങ്ക്‌ സൂചിക 3.17 ശതമാനം ഉയര്‍ന്നു. നിഫ്‌റ്റി മെറ്റല്‍ സൂചിക 2.34 ശതമാനം നേട്ടം രേഖപ്പെടുത്തി.

യുപിഎല്‍, എന്‍ടിപിസി, റിലയന്‍സ്‌, നെസ്‌ളേ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവയാണ്‌ ഉയര്‍ന്ന നഷ്‌ടം രേഖപ്പെടുത്തിയ അഞ്ച്‌ നിഫ്‌റ്റി ഓഹരികള്‍. യുപിഎല്‍ 6.61 ശതമാനം ഇടിഞ്ഞു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 week ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.