മുംബൈ: ഓഹരി വിപണി വീണ്ടും റെക്കോഡ് ഉയരങ്ങളിലേക്ക് നീങ്ങുന്നു. സെന്‍സെക്‌സ് ഇന്ന് ആദ്യമായി 44,000 പോയിന്റ് തൊട്ടു. സെന്‍സെക്‌സ് 314 പോയിന്റും നിഫ്‌റ്റി 93 പോയിന്റും ഉയര്‍ന്നു. നിഫ്‌റ്റി ഇന്ന് ആദ്യമായി 12,800ന് മുകളില്‍ ക്ലോസ് ചെയ്‌തു.
സെന്‍സെക്‌സ് 43952.71 പോയിന്റിലും നിഫ്‌റ്റി 12874.20 പോയിന്റിലുമാണ് ക്ലോസ് ചെയ്‌തത്. നിഫ്‌റ്റിയില്‍ ഏകദേശം 150 പോയിന്റ് വ്യതിയാനം വ്യാപാരത്തിനിടെ ഉണ്ടായി. 12,797 പോയിന്റ് ആണ് ഇന്നത്തെ താഴ്‌ന്ന നില. നിഫ്‌റ്റി 12,934 പോയിന്റ് വരെയാണ് ഇന്ന് ഉയര്‍ന്നത്.
ഇന്നത്തെ മുന്നേറ്റത്തില്‍ പ്രധാന സംഭാവന ചെയ്‌തത് മെറ്റല്‍, ബാങ്ക് ഓഹരികളാണ്. നിഫ്‌റ്റി ബാങ്ക് സൂചിക 2.05 ശതമാനവും നിഫ്‌റ്റി മെറ്റല്‍ സൂചിക 2.49 ശതമാനവും ഉയര്‍ന്നു.
ടാറ്റാ മോട്ടോഴ്‌സ്, ടാറ്റാ സ്റ്റീല്‍, എച്ച്‌ഡിഎഎഫ്‌സി ലൈഫ്, എസ്‌ബിഐ, അദാനി പോര്‍ട്‌സ് എന്നിവയാണ് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ 5 നിഫ്‌റ്റി ഓഹരികള്‍. ടാറ്റാ മോട്ടോഴ്‌സ് 6.15 ശതമാനം ഉയര്‍ന്നു. ടാറ്റാ സ്റ്റീല്‍, എച്ച്‌ഡിഎഎഫ്‌സി ലൈഫ്, എസ്‌ബിഐ എന്നീ ഓഹരികള്‍ 5 ശതമാനത്തിന് മുകളില്‍ നേട്ടം രേഖപ്പെടുത്തി.
നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം ഓഹരികളും ഇന്ന് നേട്ടം രേഖപ്പെടുത്തി. നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 50 ഓഹരികളില്‍ 30 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 20 ഓഹരികളാണ് നഷ്‌ടത്തിലായത്. ബിപിസിഎല്‍, ഹീറോ മോട്ടോഴ്‌സ്, എന്‍ടിപിസി, ഒന്‍ജിസി, ഐഒസി തുടങ്ങിയ ഓഹരികള്‍ നഷ്‌ടം നേരിട്ടു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.