Economy

സെന്‍സെക്സ് വീണ്ടും 51,000 ന് മുകളില്‍

 

മുംബൈ: സെന്‍സെക്സ് വീണ്ടും 51,000ന് മുകളിലേക്ക് ഉയരുന്നതിനാണ് ഇന്ന് ഓഹരി വിപണി സാക്ഷ്യം വഹിച്ചത്. 51039.31 പോയിന്റിലാണ് സെന്‍സെക്സ് വ്യാപാരം അവസാനിപ്പിച്ചത്. ഓഹരി വിപണി തുടര്‍ച്ചയായ മൂന്നാം ദിവസവും നേട്ടം രേഖപ്പെടുത്തി. 15,176 പോയിന്റ് വരെ ഉയര്‍ന്ന നിഫ്റ്റി 15,097ലാണ് ക്ലോസ് ചെയ്തത്.

വ്യാപാരത്തിന്റെ അവസാന മണിക്കൂറുകളില്‍ ഉയര്‍ന്ന നിലവാരത്തില്‍ ലാഭമെടുപ്പ് ദൃശ്യമായി. റിലയന്‍സ് ഇന്റസ്ട്രീസ് ആണ് ഇന്ന് സൂചികയുടെ ഉയര്‍ച്ചക്ക് പ്രധാന സംഭാവന ചെയ്തത്. റിലയന്‍സ് ഇന്ന് 4.23 ശതമാനം ഉയര്‍ന്നു. നിഫ്റ്റി ഓഹരികളായ കോള്‍ ഇന്ത്യ, യുപിഎല്‍, ഹിന്‍ഡാല്‍കോ, അദാനി പോര്‍ട്സ്, ബിപിസിഎല്‍, ഒഎന്‍ജിസി എന്നിവ അഞ്ച് ശതമാനത്തിന് മുകളില്‍ നേട്ടം രേഖപ്പെടുത്തി.

ഇന്നും മെറ്റല്‍ ഓഹരികളുടെ കുതിപ്പാണ് കണ്ടത്. നിഫ്റ്റി മെറ്റല്‍ സൂചിക നാല് ശതമാനത്തോളം ഉയര്‍ന്നു. മൂന്ന് വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലാണ് നിഫ്റ്റി മെറ്റല്‍ സൂചിക ക്ലോസ് ചെയ്തത്. ഐടി ഒഴികെയുള്ള എല്ലാ മേഖലകളും ഇന്ന് നേട്ടം രേഖപ്പെടുത്തി.

മിഡ്കാപ് സൂചിക 1.5 ശതമാനവും സ്മോള്‍കാപ് സൂചിക 1.4 ശതമാനവും നേട്ടം രേഖപ്പെടുത്തി. എന്‍എസ്ഇയിലെ 1264 ഓഹരികള്‍ നേട്ടം ഉണ്ടാക്കിയപ്പോള്‍ 622 ഓഹരികള്‍ നഷ്ടം നേരിട്ടു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

6 days ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.