മക്ക: ഞായറാഴ്ച്ച ആരംഭിക്കുന്ന രണ്ടാം ഘട്ട ഉംറ തീര്‍ത്ഥാടനത്തിന് കൂടുതല്‍ പെര്‍മിറ്റുകള്‍ അനുവദിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഉംറ നിര്‍വഹിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ഇഅ്തമര്‍നാ ആപ് വഴി പെര്‍മിറ്റിന് അപേക്ഷിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. 4 പെര്‍മിറ്റുകളാണ് അധികമായി അനുവദിച്ചിരിക്കുന്നത്. പ്രാരംഭത്തില്‍ ഉംറ പെര്‍മിറ്റ് സേവനം മാത്രമാണ് ഇഅതമര്‍നാ ആപ് വഴി ലഭിച്ചിരുന്നത്.
ഒന്നാം ഘട്ടത്തില്‍ ദിവസേനെ ആറായിരം പേര്‍ക്ക് മാത്രമായിരുന്നു ഉംറ നിര്‍വഹിക്കാന്‍ അവസരം ഉണ്ടായിരുന്നത്. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ 15000 പേര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ അനുവദിക്കുന്നതിന്റെ അടിസ്ഥനത്തിലാണ് കൂടുതല്‍ പെര്‍മിറ്റിന് ബുക്കിംഗ് സ്വീകരിക്കുന്നത്.
ഹറം പള്ളിയില്‍ അണു നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി റോബോട്ടിന്റെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ തൂരുമാനിച്ചു. 10 ദിവസം മുന്‍പാണ് പള്ളിയില്‍ റോബോട്ടിന്റെ സേവനം പ്രയോജനപ്പെടുത്തിയത്. ഇത് വിജയകരമാണെന്ന് കണ്ടതിനെത്തുടര്‍ന്ന് കൂടുതല്‍ റോബോട്ടുകളുടെ സേവനം ലഭ്യമാക്കുവാന്‍ ഹറംകാര്യ വിഭാഗം തീരുമാനിച്ചത്. അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉടന്‍ തന്നെ കൂടുതല്‍ റോബോട്ടുകള്‍ ഹറം പള്ളിയില്‍ എത്തുമെന്ന് അധികൃതര്‍ അറിയിച്ചു. 4500ല്‍ അധികം ലിറ്റര്‍ ലായനി ഉപയോഗിച്ചാണ് പള്ളി ശുചിയാക്കുന്നത്. തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിതമായി കര്‍മ്മങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി സാങ്കേതിക സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്താനാണ് തീരുമാനം. ഇതിന്റെ ഭാഗമായാണ് കൂടുതല്‍ റോബോട്ടുകളെ കൊണ്ടുവരുന്നത്.
ഇഅ്തമര്‍ന ആപിലൂടെ അനുവദിക്കുന്ന അധിക പെര്‍മിറ്റുകള്‍:
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.