അമരാവതി: ആന്ധ്രാപ്രദേശില്‍ സെപ്റ്റംബര്‍ അഞ്ചുമുതല്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി ജഗന്‍മോഹന്‍ സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെയാണ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റഡ്ഡിയും വിദ്യാഭ്യാസമന്ത്രി ആദിമുലാപ്പു സുരേഷും ഇക്കാര്യം അറിയിച്ചത്. എന്നാല്‍ വിഷയത്തില്‍ അപ്പോഴത്തെ സാഹചര്യത്തിന് അനുസരിച്ച് അന്തിമ തീരുമാനം എടുക്കുമെന്നും ഇരുവരും വ്യക്തമാക്കി.
കോവിഡ് വ്യാപനത്തിന് ശേഷം ഇതാദ്യമായാണ് സ്‌കൂള്‍ തുറക്കുന്ന വിഷയത്തില്‍ ജഗന്‍മോഹന്‍ സര്‍ക്കാര്‍ തീരുമാനം എടുക്കുന്നത്. അതേസമയം സ്‌കൂള്‍ തുറക്കുന്നതുവരെയുള്ള ഉച്ചഭക്ഷണവും റേഷനും വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ എത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അടുത്ത അധ്യയന വര്‍ഷം സര്‍ക്കാര്‍ സ്‌കൂളുകളില്‍ എല്‍കെജി, യുകെജി ആരംഭിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓഗസ്റ്റില്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍ കോവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നതോടെ ഇതുസംബന്ധിച്ച് പിന്നീട് ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും ഉണ്ടായിട്ടില്ല.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.