റിയാദ്: വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകരുടെ പ്രവേശനം് സൗദി താല്‍കാലികമായി നിര്‍ത്തിവെച്ചു. ഹജ്ജ്, ഉംറ സൗദി ദേശീയ സമിതി അധ്യക്ഷന്‍ മാസിന്‍ ദറാര്‍ ആണ് ഇക്കാര്യം അറിയിച്ചത്.ജനിതക മാറ്റം സംഭവിച്ച കോവിഡിനെതിരായ മുന്‍കരുതലായി അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ നിര്‍ത്തിവെച്ച സാഹചര്യത്തിലാണ് ഇതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ വിലക്ക് തുടരും.
ഈയാഴ്ച ഉംറക്ക് വരാന്‍ നിശ്ചയിച്ചിരുന്നവര്‍ക്ക് വിമാന സര്‍വിസ് പുനരാരംഭിച്ച ശേഷം വരാനാകുമെന്നും അതിനുള്ള നടപടികള്‍ ഉംറ ഏജന്‍സികളുടെ സഹകരണത്തോടെ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ വിദേശത്തുനിന്നെത്തിയ 300ഓളം ഉംറ തീര്‍ഥാടകര്‍ മക്കയിലുണ്ട്.
ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തിയതോടെയാണ് സൗദി യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. ഒരാഴ്ചത്തേക്കാണ് നിലവില്‍ യാത്രാവിലക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ സാഹചര്യം അനുകൂലമല്ലെങ്കില്‍ വിലക്ക് നീട്ടുമെന്നും സൗദി അധികൃതര്‍ അറിയിച്ചിരുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.