റിയാദ് :സൗദിയില്‍ കോവിഡ് പ്രതിരോധത്തിനുള്ള വാക്സിന്‍ ഡിസംബര്‍ അവസാനത്തോടെ നല്്കിത്തുടങ്ങുമെന്ന് ആരോഗ്യമന്ത്രാലയം. ഇതു സംബന്ധിച്ച് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയുടെപ്രാഥമിക അനുമതി ലഭിച്ചു കഴിഞ്ഞതായും ഡിസംബര്‍ മാസാവസാനം തന്നെ കുത്തിവെപ്പ് ആരംഭിക്കാന്‍ സാധിക്കുമെന്ന് ആരോഗ്യമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. ഹാനി ജോഗ്ദാര്‍ പറഞ്ഞു.
സൗദി ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് പ്രതിരോധ കുത്തിവെപ്പ് ആരംഭിക്കുന്ന സമയത്തെ കുറിച്ച് ഡോ. ഹാനി വ്യക്തമാക്കിയയത്. ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയുടെ അന്തിമ പരിശോധന കൂടി ബാക്കിയുണ്ടെന്ന് നേരത്തെ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തകമാക്കിയിരുന്നു. വാക്സിന്‍ രാജ്യത്തെത്തി കഴിഞ്ഞാല്‍ പ്രതിരോധ മരുന്നിന്റെ ഗുണനിലവാരം സാമ്പിളെടുത്ത് അതോറിറ്റി പരിശോധിക്കും.
ഫൈസര്‍ കമ്പനി സമര്‍പ്പിച്ച രേഖകള്‍ പ്രകാരമാണ് കോവിഡ് പ്രതിരോധ മരുന്നിന് എസ് എഫ് ഡി എ അംഗീകാരം നല്‍കിയത്. മരുന്ന് ഇറക്കുമതി ചെയ്യാന്‍ രണ്ടാഴ്ച്ച മുമ്പേ ഫൈസര്‍ കമ്പനി സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ച ആരോഗ്യ വകുപ്പ് അനുമതി നല്‍കിയിരുന്നു. രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും കോവിഡ് വാക്സിന്‍ സൗജന്യമായി ലഭ്യമാക്കും.പതിനാറു വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കു മാത്രമാണ് കൊറോണ വാക്സിന്‍ നല്‍കുക.ആദ്യ ഘട്ടത്തില്‍ വാക്സിന്‍ വിതരണത്തില്‍ കുട്ടികളെ ഉള്‍പ്പെടുത്തില്ല.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.