സൗദി അറേബ്യയില്‍ ജനജീവിതവും സാമ്പത്തിക രംഗവും സാധാരണനിലയിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായി യു.എ.ഇ,ബഹ്‌റൈന്‍,കുവൈറ്റ് എന്നീ രാജ്യങ്ങളിലേക്ക് കര അതിര്‍ത്തികള്‍ തുറന്നു. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് നാലു മാസം നീണ്ട നിയന്ത്രണങ്ങള്‍ക്കൊടുവിലാണ് ജി സി സി അതിര്‍ത്തികള്‍ സൗദി കസ്റ്റംസ് ഗതാഗതത്തിനായി തുറന്നു കൊടുത്തത്.
വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനാണ് മാര്‍ച്ച് 7 മുതല്‍ രാജ്യത്ത് കര അതിര്‍ത്തികള്‍ അടച്ചുകൊണ്ട് നിയന്ത്രണം ആരംഭിച്ചത്.എന്നാല്‍ അവശ്യ സാധനങ്ങളായ ഭക്ഷ്യവസ്തുക്കളും മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും കൊണ്ടുവരുന്ന ട്രക്കുകള്‍ക്കോ വാഹങ്ങള്‍ക്കോ അതിര്‍ത്തിയില്‍ വിലക്കുണ്ടായിരുന്നില്ല. എല്ലാ കര അതിര്‍ത്തികളും ചരക്കുമായെത്തുന്ന വാഹങ്ങള്‍ക്ക് ഇനി മുതല്‍ പ്രവേശനത്തിനായി തുറക്കുന്നതായി സൗദി കസ്റ്റംസിനെ ഉദ്ധരിച്ചു കൊണ്ട് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ഒരു മാസത്തിനിടെ ഏറ്റവും കുറവ് വൈറസ് ബാധ സ്ഥിരീകരിച്ച തിങ്കളാഴ്ചയാണ് ജിസിസി അതിര്‍ത്തികളെല്ലാം ചരക്ക് ഗതാഗതത്തിന് തുറന്നു കൊടുത്തുകൊണ്ട് സൗദി കസ്റ്റംസ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത്. ഇനി ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള ചരക്ക് ഗതാഗതം സുഗമമാകും. ട്രക്കുകള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ അതിര്‍ത്തിയില്‍ കോവിഡ് ടെസ്റ്റിന് വിധേയമാകണം.
സൗദിയില്‍ ഇനിമുതല്‍ അന്താരാഷ്ട്ര അതിര്‍ത്തികളിലെത്തുന്ന കോവിഡ് രോഗികളെ കണ്ടെത്താനായി പരിശീലനം ലഭിച്ച നായകളേയും നിയോഗിക്കും. ഇതിനായി സൗദി കസ്റ്റംസ് നായകള്‍ക്ക് വിദഗ്ദ്ധ പരിശീലനം നല്‍കി. അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും കര, നാവിക അതിര്‍ത്തികളിലും ഇവയുടെ സേവനം പ്രയോജനപ്പെടുത്തുമെന്നും സൗദി കസ്റ്റംസ് ഡയറക്ടര്‍ അബ്ദുള്ള അല്‍ സലൂം പറഞ്ഞു.
തിങ്കളാഴ്ച സൗദിയില്‍ 1258 പേര്‍ക്ക് മാത്രമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധ 2,80,093 എത്തിയെങ്കിലും അതില്‍ 2,42,053 പേരും രോഗമുക്തി നേടിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇനി ചികിത്സയിലുള്ളത് 35,091 പേര്‍ മാത്രമാണ്. ഇതില്‍ 2,017 പേരുടെ നില ഗുരുതരമാണ്.
തിങ്കളാഴ്ച ഏറ്റവും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത റിയാദില്‍ 89 പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. മറ്റുള്ള നഗരങ്ങളിലെല്ലാം നൂറില്‍ താഴെയായിരുന്നു രോഗ സ്ഥിരീകരണം. പുതുതായി 41,361 കൊവിഡ് ടെസ്റ്റുകള്‍ കൂടി രാജ്യത്ത് നടന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.