Gulf

ദുബായ് എക്‌സ്‌പോയിലെ സൗദി പവലിയനില്‍ എത്തിയത് 20 ലക്ഷം സന്ദര്‍ശകര്‍

എക്‌സ്‌പോയില്‍ 192 രാജ്യങ്ങളുടെ പവലിയനുകളാണുള്ളത്.  ആഗോള സംഘടനകളുടേതുള്‍പ്പടെ ആകെ 200 പവലിയനുകള്‍ ഉണ്ട്. ഇന്ത്യയുടെ പവലിയന്‍
ഇതുവരെ ആറു ലക്ഷം പേരാണ് സന്ദര്‍ശിച്ചത്. ഈജിപ്ത്, പാക്കിസ്ഥാന്‍ പവലിയനുകള്‍ അഞ്ചു ലക്ഷത്തിലേറെ സന്ദര്‍ശകരെ സ്വീകരിച്ചു,

ദുബായ് എക്‌സ്‌പോയിലെ സൗദി അറേബ്യന്‍ പവലിയനില്‍ ഇരുപത് ലക്ഷം സന്ദര്‍ശകര്‍ എത്തിയത് സംഘാടകരുടെ നേതൃത്വത്തില്‍ വിപുലമായി ആഘോഷിച്ചു. വിദേശികളും സ്വദേശികളുമായി 20 ലക്ഷത്തിലധികം സന്ദര്‍ശകര്‍ പവലിയന്‍ സന്ദര്‍ശിച്ചതായി സംഘാടക സമിതി അറിയിച്ചു,

എക്‌സ്‌പോ സന്ദര്‍ശിച്ചവരില്‍ മുപ്പതു ശതമാനം പേര്‍ സൗദി പവലിയനില്‍ എത്തിയതെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് എക്‌സിബിഷന്‍ സംഘാടകര്‍ പറഞ്ഞു. ഇനിയും ഈ സംഖ്യ ഉയരുമെന്നുതന്നെയാണ് തങ്ങളുടെ പ്രതീക്ഷയെന്നും 20 ലക്ഷം എന്നത് പുതിയ റെക്കോര്‍ഡാണെന്നും സംഘാടക സമിതി പറഞ്ഞു.

ഒക്ടോബറിലാണ് എക്‌സ്‌പോയില്‍ സൗദി പവലിയന്‍ തുറന്നു കൊടുത്തത്. സൗദിയുടെ പരമ്പരാഗത കരകൗശലം, ഫോക് ലോര്‍, സംസ്‌കാരം, സാഹിത്യം എന്നവയ്‌ക്കൊപ്പം സുസ്ഥിര ഊര്‍ജ്ജ പദ്ധതികള്‍, സാമ്പത്തിക അവസരങ്ങള്‍ എന്നിവയെല്ലാം ഉള്‍ക്കൊള്ളിച്ചാണ് പവലിയന്‍ ഒരുക്കിയിട്ടുള്ളത്.

നത, പാരമ്പര്യം, പ്രകൃതി, അവസരങ്ങള്‍ എന്നീ നാല് അടിസ്ഥാന സ്തംഭങ്ങളിലൂന്നിയാണ് സൗദി പവലിയന്‍ ഒരുക്കിയിട്ടുള്ളത്. ഭൂതകാലം, വര്‍ത്തമാന കാലം ഭാവി എന്നിവ വിശദമാക്കുന്ന തീമാണ് പവലിയനെ ആകര്‍ഷകമാക്കുന്നത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.