ഖത്തറിലും കുവൈത്തിലും കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്. 2020 ജൂണിനു ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും കൂടുതല്‍ പ്രതിദിന കോവിഡ് കേസുകള്‍ ഇവിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തു.
റിയാദ് : കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദി ആറേബ്യയില്‍ 5,362 പുതിയ കോവിഡ് കേസുകള്‍ രിപ്പോര്‍ട്ട് ചെയ്തു
ഇതോടെ സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 593,545 ആയി. ഇതിനു മുമ്പ് കോവിഡ് കേസുകളുടെ പ്രതിദിനം എണ്ണം വര്‍ദ്ധിച്ചത്. 2020 ജൂണിലാണ്. അന്ന് 4,919 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഗള്‍ഫ് മേഖലയിലെ ഏറ്റവും അധികം ജനസംഖ്യയുള്ള രാജ്യമായ സൗദിയിലും ലോകവ്യാപകമായ കോവിഡ് മൂന്നാം തരംഗത്തിനെ തുടര്‍ന്ന് രോഗബാധിതരുടെ എണ്ണം അനുദിനം വര്‍ദ്ധിച്ച് വരുകയാണ്.
രോഗവ്യാപനം കുറഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ നവംബറില്‍ നിരവധി ഇളവുകള്‍ സൗദി ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. അടച്ചിട്ട ഇടങ്ങളിലൊഴികെ മുഖാവരണം നിര്‍ബന്ധമല്ലെന്ന തീരുമാവും വന്നിരുന്നു.
എന്നാല്‍, രോഗ വ്യാപനം വീണ്ടും വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് കര്‍ശനമായ നടപടികളും മാനദണ്ഡങ്ങളുമാണ് സൗദി പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതിനിടെ ഖത്തറിലും കുവൈത്തിലും രോഗ വ്യാപനം വര്‍ദ്ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇതിനു മുമ്പ് രേഖപ്പെടുത്തിയ കേസുകളേക്കാള്‍ കൂടുതലാണ് ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കുവൈത്തില്‍ 4,397 കേസുകളാണ് ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ബുധനാഴ്ച 4,548 ആയി ഇത് വര്‍ദ്ധിച്ചു. രാജ്യത്ത് 82 ശതമാനം വാക്‌സിനേഷന്‍ റേറ്റ് ഉള്ളപ്പോഴാണ് കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചത്.
ഖത്തറില്‍ ചൊവ്വാഴ്ച 4,169 കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. ബുധനാഴ്ച 4,206 ആയി ഉയര്‍ന്നു. 2020 മെയ് 30 ന് 2,355 ആയിരുന്നു ഇതിന് മുമ്പ് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പ്രതിദിന കേസുകള്‍.
ഗള്‍ഫ് മേഖലയിലെ ഏറ്റവും ചെറിയ രാജ്യമായ ബഹ്‌റൈനില്‍ ബുധനാഴ്ച 1,787 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത.്
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.