റിയാദ് : പിത്താശയ വീക്കത്തെ തുടര്‍ന്ന് സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിനെ വിദഗ്ദ്ധ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 84-കാരനായ രാജാവിനെ റിയാദിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ന്യൂസ് ഏജന്‍സിയായ എസ്.പി.എയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
2015 മുതല്‍ സൗദി അറേബ്യയുടെ ഭരണാധികാരിയായി തുടരുന്ന സല്‍മാന്‍ രാജാവ് രാജ്യത്തിന്റെ സ്ഥാപക രാജാവ് അബ്ദുള്‍ അസീസിന്റെ മകനാണ്. 1954-ലാണ് സല്‍മാന്‍ ആദ്യമായി സൗദി ഭരണസംവിധാനത്തില്‍ ഉള്‍പ്പെടുന്നത്. 19-ആം വയസ്സില്‍ റിയാദിന്റെ ഡെപ്യൂട്ടി ഗവര്‍ണറായി സ്ഥാനമേറ്റ അദ്ദേഹം 1955-ല്‍ സ്ഥാനമൊഴിച്ചു.1963 ഫെബ്രുവരി അഞ്ചിന് അദ്ദേഹം റിയാദ് ഗവര്‍ണറായി. 2011 നവംബര്‍ അഞ്ചു വരെ അദ്ദേഹം ഈ സ്ഥാനത്ത് തുടര്‍ന്നു. പിന്നീട് പ്രതിരോധ മന്ത്രി, ഉപ പ്രധാനമന്ത്രി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. 2012 ജൂണ്‍ 18-ന് അദ്ദേഹത്തെ കിരീടാവകാശിയായി പ്രഖ്യാപിച്ചു. അടുത്തിടെയാണ് 34 കാരനായ മകന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ സൗദിനെ പിന്‍ഗാമിയായി പ്രഖ്യാപിച്ചത്. രാജാവിന്റെ ആരോഗ്യ നിലയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. കോവിഡ് വ്യാപനത്തിനു ശേഷം പൊതു ചടങ്ങുകളില്‍ രാജാവ് അധികം പങ്കെടുത്തിരുന്നില്ല.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.