Saudi Arabia

മുംബൈ സൗദി കോണ്‍സുലേറ്റില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ വിസ ഫാമിലി വിസകള്‍ സ്വീകരിച്ചു തുടങ്ങി

 

ജിദ്ദ/മുംബൈ: സൗദി ആരോഗ്യമേഖലയിലെ ജീവനക്കാരുടെ ഫാമിലി വിസകൾ സ്റ്റാമ്പ് ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു. കഴിഞ്ഞ ദിവസം മുതലാണ് മുംബൈയിലെ സൗദി കോൺസുലേറ്റിൽ സ്റ്റാമ്പ് ചെയ്യുന്നതിനായി വിസകൾ സ്വീകരിച്ചു തുടങ്ങിയത്. സൗദി ആരോഗ്യമേഖലയിലെ ജീവനക്കാരുടെ ഫാമിലികൾക്കുള്ള വിസകളുടെയും ഗവർമെന്റ് തലത്തിലുള്ള സന്ദർശന വിസകളുടെയും സ്റ്റാമ്പിങ് നടപടികൾ കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ചത്.

സൗദി ആരോഗ്യസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഡോക്ടർ, നഴ്സ്, മറ്റ് പാരാമെഡിക്കൽ ജീവനക്കാർ എന്നിവരുടെ കുടുംബാംഗങ്ങൾക്കാണ് പുതിയ വിസയിൽ സൗദിയിലേക്ക് വരാൻ അനുമതി. അതുപോലെ ഗവൺമെൻറ് തലത്തിലുള്ള ആവശ്യങ്ങൾക്കായി സന്ദർശന വിസയിൽ വരാൻ നിൽക്കുന്നവർക്കും അനുമതിയുണ്ട്. ഇത്തരം വിസകൾ സാമ്പിങ്ങിനായി അയക്കാൻ ഇന്ത്യയിലെ അംഗീകൃത റിക്രൂട്ടിങ് ഏജൻസികൾക്ക് സൗദി കോൺസുലേറ്റ് അറിയിപ്പ് നൽകി.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.