ജിദ്ദ: ആരോഗ്യമേഖലയിലെ എല്ലാ സേവനങ്ങളും പൂര്‍ണമായും ഡിജിറ്റല്‍വത്കരിക്കുമെന്ന് സൗദി ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ പറഞ്ഞു. സേവനങ്ങളുടെ വിപുലീകരണത്തിനും ഗുണനിലവാരം മെച്ചപ്പെടുന്നതിനും ഡിജിറ്റല്‍ ഹെല്‍ത്ത് സംവിധാനം നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. റിയാദില്‍ നടന്ന ഇന്റര്‍നാഷനല്‍ ഡിജിറ്റല്‍ ഹെല്‍ത്ത് കോണ്‍ഫറന്‍സ് എക്‌സിബിഷന്‍ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
‘ഡിജിറ്റല്‍ ഹെല്‍ത്ത് സമ്മേളനം 2020’ ഡിജിറ്റല്‍ ഹെല്‍ത്ത് സര്‍വിസ് രംഗത്ത് വലിയ പരിവര്‍ത്തനങ്ങള്‍ക്കുള്ള ആശയങ്ങളും പ്രോത്സാഹനവും നല്‍കും. ആരോഗ്യസേവനങ്ങള്‍ വിപുലീകരിക്കുന്നതിലും അവ നവീകരിക്കുന്നതിലും വലിയ പങ്കുവഹിക്കും. ഇലക്‌ട്രോണിക് സംവിധാനത്തില്‍ മരുന്നുകള്‍ ലഭ്യമാക്കുന്നതിനുള്ള ആപ്ലിക്കേഷനും മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. മൈ പ്രിസ്‌ക്രിപ്ഷന്‍ (വസ്ഫതീ) എന്ന സംവിധാനത്തിലൂടെ ആളുകള്‍ക്ക് മരുന്നു വാങ്ങാനാവും. ആവശ്യമായ മരുന്ന് സംബന്ധിച്ച ഒരു സന്ദേശം അപേക്ഷകന് ലഭിക്കും. അതുപയോഗിച്ച് ഏതു ഫാര്‍മസിയില്‍നിന്നും മരുന്ന് വാങ്ങാന്‍ കഴിയും. ആരോഗ്യ സേവന രംഗത്തെ ആളുകളുടെ സംതൃപ്തി വര്‍ധിപ്പിക്കാനും വിദൂര സംവിധാനത്തില്‍ മരുന്നുകള്‍ ലഭ്യമാക്കാനും ഇതു കാരണമായെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ഏകീകൃത ആരോഗ്യ ഫയല്‍, സംയോജിത ആരോഗ്യസംവിധാനം ഉള്‍ക്കൊള്ളുന്ന (നഫീസ്) ഉള്‍പ്പെടെയുള്ള പദ്ധതികളുമുണ്ട്. ഏകീകൃത ആരോഗ്യ ഫയലും അതിന്റെ ഫലങ്ങളും ഉടന്‍ പ്രത്യക്ഷപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൂര്‍ത്തിയാക്കാന്‍ നിരവധി വര്‍ഷങ്ങളെടുക്കുന്ന വലിയ പദ്ധതിയാണിത്. പകര്‍ച്ചവ്യാധി സമയത്ത് വെര്‍ച്വല്‍ ക്ലിനിക്കുകള്‍ എന്ന പദ്ധതിയും നടപ്പാക്കിയിട്ടുണ്ട്. അവ ഉടന്‍ വിപുലീകരിക്കും. ആപ്ലിക്കേഷനുകള്‍ ഏകീകരിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ആരോഗ്യ മന്ത്രാലയം. രാജ്യത്ത് ആരോഗ്യ സേവനത്തിന് ഒരു പോര്‍ട്ടലും ഒരു സര്‍വിസ് ആപ്ലിക്കേഷനും ഒരുക്കാനാണ് ആലോചിക്കുന്നത്. ഇത് നടപ്പാക്കുന്നതോടെ എല്ലാ ആപ്ലിക്കേഷനിലേക്കും പ്രവേശനം സാധ്യമാകും. 2021ന്റെ തുടക്കത്തില്‍ ഇത് നടപ്പാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നതില്‍ ഡിജിറ്റല്‍ ആരോഗ്യം വലിയ മാറ്റമുണ്ടാക്കുമെന്ന് വിശ്വസിക്കുന്നുവെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.
മെഡിക്കല്‍ സേവനം ലഭിക്കാന്‍ കേന്ദ്രീകൃത അപോയ്ന്റ്‌മെന്റ് ബുക്കിങ്ങിനുള്ള മൗഇദ് എന്ന ആപ്ലിക്കേഷന്‍ ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഈ ആപ്ലിക്കേഷനില്‍ ഒരു കോടി 40 ലക്ഷം ആളുകള്‍ രജിസ്റ്റര്‍ ചെയ്തു. ആറു കോടി അപ്പോയ്ന്റ്‌മെന്റുകള്‍ ഇതിനകം നല്‍കി. ടെലിഹെല്‍ത്ത് സര്‍വിസ് അഥവാ വെര്‍ച്വല്‍ ഹെല്‍ത്ത് കെയറിനായി ആരോഗ്യമന്ത്രാലയം ‘സ്വിഹ’ എന്ന ആപ്ലിക്കേഷനും പുറത്തിറക്കി. വിദൂര സംവിധാനത്തിലൂടെ ഉചിതമായ ഡോക്ടറുമായി ആശയവിനിമയം നടത്താന്‍ പൊതുജനങ്ങള്‍ക്ക് സൗകര്യം ഒരുക്കുന്ന മൊബൈല്‍ ആപ്പാണിത്. ഇത്തരം ആപ്പുകളിലൂടെ ആരോഗ്യസേവന രംഗത്ത് വലിയ പുരോഗതിയാണുണ്ടായത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെയാണ് ഇതെല്ലാം ലഭ്യമായതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.