ജിദ്ദ: സൗദിയില്‍ ആരോഗ്യമുന്‍കരുതലുകള്‍ പാലിക്കാത്തവരെ കടകളിലേക്ക് പ്രവേശിപ്പിച്ചാല്‍ പതിനായിരം റിയാല്‍ പിഴ ചുമത്തുമെന്ന് ആരോഗ്യ മന്ത്രാലയം . രണ്ടാം തവണയും കുറ്റം ആവര്‍ത്തിച്ചാല്‍ ശിക്ഷ ഇരട്ടിയാകും. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിന് തവക്കല്‍നാ അപ്ലിക്കേഷനില്‍ ആരോഗ്യസ്ഥിതി തെളിയിക്കണം. ചട്ടങ്ങള്‍ പാലിക്കാത്തവരെ കുറിച്ച് വിവരം നല്‍കണമെന്ന് ആഭ്യന്തര മന്ത്രാലയം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
സൗദിയില്‍ കോവിഡിന്റെ രണ്ടാം തരംഗത്തിനുള്ള സാധ്യത സംബന്ധിച്ച് പലതവണ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയതാണ്. വരും കാലങ്ങളില്‍ കേസുകളുടെ എണ്ണം വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ. ഹാനി ജൗകതര്‍ പറഞ്ഞു.
രാജ്യത്തെ കാലാവസ്ഥയില്‍ വരാനിരിക്കുന്ന മാറ്റവും, വീടിനകത്തും പുറത്തുമായി കുടുംബങ്ങളുടെ ഒത്ത് ചേരലുകള്‍ വര്‍ധിച്ചതും ഇതിന് കാരണമാകും. കൂടാതെ മാസ്‌ക് ധരിക്കുന്നതുള്‍പ്പെടെയുള്ള ആരോഗ്യ മുന്‍കരുതലുകള്‍ പാലിക്കുന്നതില്‍ ജനങ്ങള്‍ അശ്രദ്ധരാകുന്നതും കേസുകള്‍ വര്‍ധിക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.