ജിദ്ദ: ഹ്വസ്വകാല വിസിറ്റ് വിസകള്‍ അനുവദിക്കാനൊരുങ്ങി സൗദി അറേബ്യ. കര, വ്യോമ, നാവിക മാര്‍ഗം വഴി രാജ്യത്തേക്കെത്തുന്ന സന്ദര്‍ശകര്‍ക്കാണ് താല്‍ക്കാലിക ട്രാന്‍സിറ്റ് വിസകള്‍ അനുവദിക്കുക.
സന്ദര്‍ശന, തീര്‍ഥാടന വിസാ ഘടനയില്‍ മാറ്റം വരുത്തിയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. രാജ്യത്തെത്തുന്ന വിദേശികള്‍ക്ക് താല്‍ക്കാലിക ട്രാന്‍സിറ്റ് വിസകള്‍ അനുവദിക്കാനാണ് പുതിയ തീരുമാനം. കര, നാവിക, 48 മുതല്‍ 96 മണിക്കൂര്‍ സമയമാണ് വിസക്ക് കാലാവധിയുണ്ടാവുക. 48 മണിക്കൂര്‍ വിസക്ക് 100 റിയാലും, 96 മണിക്കൂര്‍ വിസക്ക് 300 റിയാലും ഫീസ് ഈടാക്കും.
ഓണ്‍ അറൈവല്‍ വിസകളായിട്ടാണ് ഇഷ്യു ചെയ്യുക. എന്നാല്‍ എല്ലാ രാജ്യക്കാര്‍ക്കും പദ്ധതി വഴി പ്രയോജനം ലഭിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. പുതിയ തീരുമാനം രാജ്യത്തേക്ക് എത്തുന്ന തീര്‍ഥാടകരുടെയും സന്ദര്‍ശകരുടെയും ഒഴുക്ക് വര്‍ധിക്കാന്‍ ഇടയാക്കുമെന്നാണ് കണക്ക് കൂട്ടല്‍.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.