റിയാദ്: സൗദി അറേബ്യ തൊഴില്‍ നിയമങ്ങളില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്താനൊരുങ്ങുന്നു. പുതിയ മാറ്റം അനുസരിച്ച് ജീവനക്കാരെ നിയമിക്കുന്നത് നിയമാനുസൃത മാര്‍ഗങ്ങളിലൂടെയാകണം. ഇടനിലക്കാര്‍ക്ക് പണം കൊടുത്ത് തൊഴിലാളികളെ നിയമിക്കുന്നത് നിയമ വിരുദ്ധമാണ്. പരിഷ്‌കരിക്കുന്ന തൊഴില്‍ നിയമത്തില്‍ ഇത്തരം രീതിക്ക് രണ്ട് ലക്ഷം മുതല്‍ അഞ്ച് ലക്ഷം റിയാല്‍ വരെയാണ് പിഴയായി ഈടാക്കുക. ഇതിനായി തൊഴില്‍ നിയമത്തിലെ 231 ആം അനുഛേദത്തില്‍ മാറ്റം വരുത്തും.
തൊഴിലാളിയെ നിയമിക്കാനുള്ള റിക്രൂട്ട്‌മെന്റ് ഫീ തൊഴിലുടമ തന്നെ അടക്കണം. ഇഖാമ ഫീസും തൊഴിലാളിക്കായി രാജ്യം അടക്കാന്‍ പറയുന്ന മറ്റു ഫീസുകളും തൊഴിലുടമ തന്നെ അടക്കണം. നാട്ടിലേക്കുള്ള മടക്ക യാത്രാ ടിക്കറ്റും തൊഴിലുടമയുടെ ബാധ്യതയാണ് അമ്മമാര്‍ക്കുള്ള പ്രസവാവധി പത്താഴ്ചയില്‍ നിന്നും പതിനാലാഴ്ചയായി ഉയര്‍ത്തുക, റീ എന്‍ട്രി ഫീസ് തൊഴിലാളിയില്‍ നിന്നും ഈടാക്കുക, തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്തുക എന്നിവയാണ് നിയമത്തില്‍ പറയുന്ന പ്രധാന ഭേദഗതികള്‍.
മാനവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് നിലവിലെ തൊഴില്‍ നിയമം പരിഷ്‌കരിക്കുക. സൗദി പ്രാദേശിക മാധ്യമങ്ങളാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വിവരങ്ങള്‍ പുറത്ത് വിട്ടത്. സ്വകാര്യ മേഖലാ സ്ഥാപനങ്ങളില്‍ലെ തൊഴിലന്തരീക്ഷം പരിശോധിക്കാന്‍ പ്രത്യേക സംഘത്തെ നിയമിക്കും. മതം, വര്‍ഗം, നിറം, ലിംഗം, ഭിന്നശേഷി, വിവാഹം എന്നിവയുടെ അടിസ്ഥാനത്തില്‍ ഒരു വിവേചനം പാടില്ലെന്നും നിയമം പറയുന്നു. കോടതി വിധിയില്ലാതെ ശമ്പളം പിടിച്ചു വെക്കരുത്.തൊഴിലാളിക്കുള്ള താമസം തൊഴിലുടമ ഒരുക്കണം. ശമ്പളം തുടരെ മുടങ്ങിയാല്‍ തൊഴിലുടമയുടെ സമ്മതമില്ലാതെ റദ്ദാക്കാമെന്നും പുതിയ തൊഴില്‍ നിയമങ്ങളില്‍ പറയുന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.