റിയാദ്: രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്നാരോപിച്ച് സൗദിയില്‍ തുര്‍ക്കി ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള പ്രചാരണം തുടരുന്നു. സൗദിയിലെ പ്രമുഖ റീട്ടെയില്‍ ശൃംഖലകള്‍ തുര്‍ക്കി ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തി. കൂടുതല്‍ സ്ഥാപനങ്ങള്‍ സമാനമായ ബഹിഷ്‌കരണ നടപടികളുമായി രംഗത്തെത്തിയിരിക്കുകയാണ്.സൗദി ഭരണാധികാരികള്‍ക്കെതിരെ തുര്‍ക്കി സ്വീകരിക്കുന്ന നടപടികളില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണ ആഹ്വാനം. സമൂഹ മാധ്യമങ്ങളിലൂടെ കഴിഞ്ഞ ഒരാഴ്ച മുമ്പ് ആരംഭിച്ച ഈ ക്യാമ്പയിന്‍ ഇപ്പോള്‍ രണ്ടാമതും സജീവ ചര്‍ച്ചയായി.
എല്ലാ തുര്‍ക്കി ഉത്പന്നങ്ങളുടെ ഇറക്കുമതിയും പ്രാദേശിക വിതരണക്കാരില്‍ നിന്നുള്ള സംഭരണവും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്ന് അബ്ദുല്ല അല്‍ ഉതൈം മാര്‍കറ്റ്സ് കമ്പനി കഴിഞ്ഞദിവസം പ്രഖ്യാപിച്ചു. എല്ലാ ശാഖകളിലും സംഭരണ ശാലകളിലും നിലവിലെ തുര്‍ക്കി സാധനങ്ങള്‍ ഉടന്‍ തീര്‍ക്കാനും പുതിയ ഓര്‍ഡറുകളൊും നല്‍കാതിരിക്കാനുമാണ് തീരുമാനം.
റിയാദിലെ ഏറ്റവും പഴയ സ്റ്റോറുകളിലൊന്നായ അല്‍സദാന്‍ ഗ്രൂപ്പും ബഹിഷ്‌കരണത്തിന് പിന്തുണ അറിയിച്ചു. രാജ്യത്തെയും സൗദി നേതൃത്വത്തെയും ബഹുമാനിക്കാത്ത ഏതൊരു രാഷ്ട്രത്തിന്റെയും ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്ന് വ്യാപാരികള്‍ പറഞ്ഞു.
ഇറക്കുമതി, നിക്ഷേപം, ടൂറിസം എന്നിവയുള്‍പ്പെടെ എല്ലാ മേഖലയും ബഹിഷ്‌കരിക്കാന്‍ ഈ മാസം ആദ്യം സൗദി ചേംബര്‍ ഓഫ് കൊമേഴ്‌സ് മേധാവി അല്‍-അജ്‌ലാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നുള്ള
ദിവസങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍,തുര്‍ക്കി ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കുക എന്ന അറബി ഹാഷ്ടാഗും വന്‍തോതില്‍ പ്രചാരം നേടി.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.