കോവിഡ് മഹാമാരിയില്‍ ലോകം കടുത്തവെല്ലുവിളിനേരിടുകയാണെന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഐക്യരാഷ്ട്ര പൊതുസഭയുടെ 75ാമത് സമ്മേളനത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പറഞ്ഞു. ഈ വര്‍ഷത്തെ ജി20 ഉച്ചകോടിയുടെ അധ്യക്ഷന്‍ എന്ന നിലയില്‍ പകര്‍ച്ചവ്യാധിയെ ചെറുക്കാനും അതിന്റെ മാനുഷികവും സാമ്പത്തികവുമായ സ്വാധീനം പരിമിതപ്പെടുത്താനും അന്താരാഷ്ട്ര ശ്രമങ്ങളെ ഏകോപിപ്പിച്ചതായും സല്‍മാന്‍ രാജാവ് അറിയിച്ചു.
ആരോഗ്യ, മാനുഷിക, സാമ്പത്തിക രംഗങ്ങളിലെല്ലാം കോവിഡിന്റെ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുന്നു. പകര്‍ച്ചവ്യാധികളെ ചെറുക്കുന്നതിനും അടിയന്തര സാഹചര്യങ്ങള്‍ക്കും 500 ദശലക്ഷം ഡോളര്‍ അനുവദിക്കുന്നതായി നേരത്തേ ഉച്ചകോടിയില്‍ സൗദി അറേബ്യ പ്രഖ്യാപിച്ചിരുന്നു. കോവിഡ് പ്രത്യാഘാതങ്ങള്‍ നേരിടാനുള്ള രാജ്യാന്തര ശ്രമങ്ങള്‍ക്ക് പിന്തുണ സൗദി അറേബ്യ തുടരുകയാണ്. മൂന്നു പതിറ്റാണ്ടുകള്‍ക്കിടയില്‍ 86 ശതകോടിയിലധികം ഡോളര്‍ ലോകത്തിന് സൗദി അറേബ്യ ജീവകാരുണ്യ സഹായമായി നല്‍കിയെന്നും രാജ്യങ്ങള്‍ക്ക് ഇത് പ്രയോജനപ്പെട്ടതായും, സമ്പദ് വ്യവസ്ഥയുടെ മികവിനും ജനങ്ങളുടെ ഉയര്‍ച്ചക്കും നാഗരികതക്കും സംഭാവന നല്‍കുന്നതിന് വിഷന്‍ 2030 വഴി ഭാവിയിലേക്കൊരു പാത തെരഞ്ഞെടുത്തതായും സല്‍മാന്‍ രാജാവ് അഭിപ്രായപ്പെട്ടു.
രാജ്യം സ്ഥാപിതമായതു മുതല്‍ അന്താരാഷ്ട്ര സുരക്ഷക്കും ലോകസമാധാനത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ എന്നും മുന്‍പന്തിയിലാണ് സൗദി അറേബ്യ. സുരക്ഷ, സ്ഥിരത, വികസനം, ക്ഷേമം എന്നിവയെ രാജ്യം പിന്തുണക്കുന്നു. എന്നാല്‍ മധ്യപൗരസ്ത്യ മേഖലയില്‍ ജനങ്ങളുടെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്നു. തീവ്രവാദത്തിന്റെയും അരാജകത്വത്തിന്റെയും ശക്തികള്‍ മേഖലകളില്‍ പതിറ്റാണ്ടുകളായുണ്ട്. അന്താരാഷ്ട്ര നിയമങ്ങളോട് ആദരവ് പുലര്‍ത്തുകയും തീവ്രവാദത്തെ എല്ലാ രൂപത്തിലും നേരിടുകയും ചെയ്യുന്ന നയമാണ് രാജ്യത്തിന്റേതെന്നും” സല്‍മാന്‍ രാജാവ് പറഞ്ഞു.
ദേശീയ സുരക്ഷ കാത്തു സൂക്ഷിക്കുന്നതില്‍ സൗദി അറേബ്യ ഒരു അലംഭാവവും കാട്ടില്ല. പലസ്തീന്‍ വിഷയത്തില്‍ നിലപാടില്‍ മാറ്റമില്ല. സൗദി അറേബ്യ എന്നും പലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ക്കൊപ്പമാണെന്നും അവരുടെ നിയമാനുസൃതവും നീതിയുക്തവുമായ പരിഹാരമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
1981 മുതല്‍ സൗദി അറേബ്യ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് സമാധാന പദ്ധതികള്‍ മുന്നോട്ടു വെച്ചിട്ടുണ്ട്. ജറൂസലേം ആസ്ഥാനമാക്കി സ്വതന്ത്രരാഷ്ട്രം സ്ഥാപിക്കല്‍ അടക്കമുള്ള പലസ്തീനികളുടെ അവകാശങ്ങള്‍ ഉറപ്പു വരുത്തും. ആ നിലക്ക് അറബ്, ഇസ്രയേല്‍ സംഘര്‍ഷത്തിന് പരിഹാരം കാണുന്ന അടിസ്ഥാന തത്വങ്ങള്‍ അറബ് സമാധാന പദ്ധതിയില്‍ അടങ്ങിയിട്ടുണ്ട്. മധ്യ പൗരസ്ത്യ ദേശത്ത് സമാധാനമുണ്ടാക്കാന്‍ നിലവില്‍ അമേരിക്കന്‍ ഭരണകൂടം നടത്തുന്ന ശ്രമങ്ങളെ സൗദി അറേബ്യ പിന്തുണക്കുന്നതായും സല്‍മാന്‍ രാജാവ് പറഞ്ഞു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.