അബുദാബിയും മറ്റ് അഞ്ച് എമിറേറ്റുകളും ടൂറിസ്റ്റ് വിസ നല്‍കിത്തുടങ്ങി. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് മുതല്‍ ആണ് വിസ ഓണ്‍ അറൈവല്‍ സേവനങ്ങള്‍ നിര്‍ത്തിവെച്ചിരുന്നത്. വ്യാഴാഴ്ച മുതല്‍ വിനോദസഞ്ചാരികള്‍ക്ക് യു.എ.ഇയിലേക്ക് യാത്രചെയ്യാന്‍ വിസ നല്‍കിത്തുടങ്ങിയതായി രാജ്യത്തെ ഫെഡറല്‍ ഇമിഗ്രേഷന്‍ സര്‍വിസ് അറിയിച്ചു.
ഇന്‍ബൗണ്ട്, ഔട്ട് ബൗണ്ട് യാത്രക്കാര്‍ വിവിധ എമിറേറ്റുകളില്‍ വ്യത്യസ്ത നടപടിക്രമങ്ങളാണ് പിന്തുടരേണ്ടത്. അബൂദബി, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ എന്നീ ആറു എമിറേറ്റുകളിലും കഴിഞ്ഞ മാര്‍ച്ചിനുശേഷം ആദ്യമായാണ് സന്ദര്‍ശകരെ അനുവദിക്കുന്നത്. അബുദാബിയില്‍ എത്തിച്ചേരുന്നവര്‍ 14 ദിവസത്തേക്ക് വീടുകളിലോ ഹോട്ടലുകളിലോ ക്വാറന്റീനില്‍ കഴിയണം.
ദുബൈയില്‍ ജൂണ്‍ ആദ്യം വിനോദസഞ്ചാരികള്‍ക്ക് വരാനുള്ള സൗകര്യം അനുവദിച്ചിരുന്നു. രാജ്യത്തെ ടൂറിസം മേഖലയുടെയും സമ്പദ് വ്യവസ്ഥയുടെയും അഭിവൃദ്ധി വീണ്ടെടുക്കാന്‍ പദ്ധതി സഹായിക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ് (ഐ.സി.എ) അറിയിച്ചു. വര്‍ക്ക് പെര്‍മിറ്റ് ഒഴികെയുള്ള ഒട്ടേറെ വിസകള്‍ ലഭ്യമാക്കുമെന്ന് ഐ.സി.എ അറിയിച്ചു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.