Gulf

സൗദിയുടെ വടക്കന്‍ പ്രവിശ്യകളില്‍ താപനില മൈനസ് ഡിഗ്രിയില്‍, പലേടങ്ങളിലും കനത്ത മഴ

ശൈത്യകാലം തുടങ്ങി ഇതാദ്യമായി സൗദിയുടെ വടക്കന്‍ മേഖലകളില്‍ താപനില പൂജ്യം ഡിഗ്രിയിലും താഴെ രേഖപ്പെടുത്തി. മിക്ക നഗരങ്ങളിലും കനത്ത മഴയുണ്ടായി. വരും ദിനങ്ങളിലും സമാനമായ കാലാവസ്ഥ തുടരും.

റിയാദ് : സൗദി അറേബ്യയുടെ വടക്കന്‍ പ്രവിശ്യകളായ ഖുറായത്, തുറൈഫ് എന്നിവടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ താപനില പൂജ്യം ഡിഗ്രിയിലും താഴെ രേഖപ്പെടുത്തി. പല പ്രദേശങ്ങളിലും കനത്ത മഴയും ലഭിച്ചു.

ശൈത്യം തുടങ്ങിയ ശേഷം ഇതാദ്യമായാണ് താപനില മൈനസ് ഡിഗ്രിയില്‍ എത്തുന്നത്.

ഖുറായതില്‍ ഞായറാഴ്ച പുലര്‍ച്ചെ രേഖപ്പെടുത്തിയത് മൈനസ് 1 ഡിഗ്രി സെല്‍ഷ്യസാണ്. തുറൈഫിലും സമാനമായ താപനില തന്നെയാണ് രേഖപ്പെടുത്തിയത്. സൗദിയിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് ഇത്. പുലര്‍ച്ചെ ആറുമണിക്കാണ് ഈ ഊഷ്മാവ് രേഖപ്പെടുത്തിയത്.

തബൂക് നഗരത്തില്‍ താപനില മൂന്നു ഡിഗ്രിയിലെത്തി. ഞായറാഴ്ചയും തിങ്കളാഴ്ചയും രേഖപ്പെടുത്തിയത് ഇതേ നിലയിലുള്ള ഊഷ്മാവ് തന്നെയാണ്. അടുത്ത രണ്ട് ദിവസവും മഴയും കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ലസ്ഥാനമായ റിയാദ്, ഖാസിം,ഷര്‍ഖിയ, താബുക്, വടക്കന്‍ അതിര്‍ത്തി പ്രവിശ്യയായ ഹെയില്‍ എന്നിവടങ്ങളിലും മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.