UAE

സൗദിയില്‍ സ്വകാര്യ തൊഴില്‍ വിപണിയില്‍ പുത്തന്‍ പരിഷ്‌കരണം

 

സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികള്‍ക്ക് അനുകൂലമായി തൊഴില്‍ നിയമങ്ങള്‍ പരിഷ്‌ക്കരിച്ച് സൗദി. തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള നടപടികളാണ് സൗദി മാനവവിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ നിയമം അനുസരിച്ച് തൊഴിലാളികള്‍ കരാര്‍ അവസാനിച്ചാല്‍ സ്‌പോണ്‍സറുടെ അനുമതി ഇല്ലാതെ തന്നെ തൊഴില്‍ മാറാനും സ്വന്തം രാജ്യത്തേക്ക് പോകാനും പിന്നീട് മടങ്ങിയെത്താനും സാധിക്കും. രാജ്യത്തിനു പുറത്ത് കടക്കുന്നതിനും തിരികെ പ്രവേശിക്കുന്നതിനു എക്‌സിറ്റ്, റീ-എന്‍ട്രി വീസ പരിഷ്‌കാരം എന്നീ മൂന്നു പ്രധാന സേവനങ്ങളാണ് പുതുതായി ആരംഭിക്കുന്നത്.

പരിഷ്‌കരണ നടപടികള്‍ 2021 മാര്‍ച്ച് 14 മുതലായിരിക്കും പ്രാബല്യത്തില്‍ വരികയെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു. നിലവിലെ നിയമം അനുസരിച്ച് സ്‌പോണ്‍സറുടെ അനുമതിയില്ലാതെ തൊഴിലാളിക്ക് തൊഴില്‍ മാറാനോ രാജ്യം വിടാനോ സാധിക്കുമായിരുന്നില്ല. 70 വര്‍ഷമായി തുടര്‍ന്ന ഈ നിയമമാണ് ഇപ്പോള്‍ മാറിയിരിക്കുന്നത്.

തൊഴില്‍ കരാര്‍ ലംഘിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തൊഴിലുടമയെ അറിയിക്കാനും സംവിധാനം ഒരുക്കിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ ‘അബ്ഷിര്‍’, മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റെ ‘ക്വിവ’ ആപ്ലിക്കേഷനുകള്‍ വഴി തൊഴിലാളികള്‍ക്കും വിവരങ്ങള്‍ അപ്പപ്പോള്‍ അറിയാനാകും. പുതിയ പരിഷ്‌ക്കരണ നടപടികളിലൂടെ തൊഴിലുടമകളും തൊഴിലാളികളും തമ്മിലുള്ള തര്‍ക്കം കുറയുമെന്നാണ് വിലയിരുത്തല്‍

അതേസമയം, വേതന സംരക്ഷണ സംവിധാനം, കരാര്‍ വര്‍ക്കുകളുടെ ഡിജിറ്റല്‍ ഡോക്യൂമെന്റേഷന്‍, ലേബര്‍ എജുക്കേഷന്‍ തുടങ്ങി സമാനമായ സംരംഭങ്ങള്‍ ഇതിനു മുന്‍പേ സൗദി അറേബ്യയില്‍ അവതരിപ്പിച്ചിട്ടുണ്ട്. നിലവില്‍ മന്ത്രാലയം വരുത്തിയ പുതിയ പരിഷ്‌കരണങ്ങള്‍ തൊഴില്‍ കമ്പോളത്തില്‍ കാര്യക്ഷമതയും മത്സര ശേഷിയും വര്‍ധിപ്പിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി

 

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 week ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.