Gulf

ചൈനയുമായുള്ള മത്സരത്തിനു മുന്നേ സൗദിക്ക് ലോകകപ്പ് പ്രവേശനം

ഖത്തര്‍ ലോകകപ്പിലേക്ക് സൗദി അറേബ്യ യോഗ്യത നേടി. യോഗ്യതാ റൗണ്ടിലെ ചൈനയുമായുള്ള അവാസാന മത്സരത്തിനു മുമ്പേ സൗദി യോഗ്യത നേടി

ജിദ്ദ  : 2022 ഖത്തര്‍ ലോകകപ്പിന് സൗദി അറേബ്യ യോഗ്യത നേടി. ആറാം തവണയാണ് സൗദി ലോകകപ്പ് മത്സരത്തിന് യോഗ്യത നേടുന്നത്.

യോഗ്യതാ റൗണ്ടിലെ തങ്ങളുടെ അവസാന മത്സരത്തില്‍ ചൈനയെ നേരിടുന്നതിനു മുമ്പേ തന്നെ സൗദിക്ക് ലോകകപ്പ് യോഗ്യത ലഭിക്കുകയായിരുന്നു.

മറ്റൊരു മത്സരത്തില്‍ ജപ്പാന്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയിരുന്നു. ഇതാണ് സൗദിയുടെ പ്രവേശനം എളുപ്പമാക്കിയത്.

ജപ്പാന്‍ വിജയിച്ചതോടെ ഗ്രൂപ്പ് ബിയില്‍ നിന്ന് നേരിട്ട് ലോകകപ്പിലേക്ക് പ്രവേശിക്കാനുള്ള ഓസ്‌ട്രേലിയയുടെ അവസരം നഷ്ടപ്പെടുത്തി.

ഓസ്‌ട്രേലിയയ്ക്ക് ഇനി പ്ലേ ഓഫില്‍ മത്സരിച്ച് ജയിച്ചാല്‍ മൂന്നാം സ്ഥാനക്കാരായി ലോകകപ്പ് യോഗ്യത നേടാനാകും. ജൂണില്‍ ഖത്തറില്‍ നടക്കുന്ന മത്സരത്തില്‍ യുഎഇയായിരിക്കും ഓസ്‌ട്രേലിയയുടെ എതിരാളി.

സൗദിക്ക് ചൈനയുമായുള്ള മത്സരം നിര്‍ണായകമായിരുന്നു. എന്നാല്‍, ഈ മത്സരത്തിന് മുന്നേ തന്നെ സൗദിക്ക് ലോകകപ്പിലേക്ക് ടിക്കറ്റ് തരപ്പെടുത്തുകയായിരുന്നു. ഗ്രൂപ്പ് ബിയില്‍ ജപ്പാനു പിന്നാലെ സൗദിയാണ് രണ്ടാം സ്ഥാനത്ത്. 21 പോയിന്റുമായി ജപ്പാനാണ് മുന്നില്‍, 19 പോയിന്റുള്ള സൗദി രണ്ടാം സ്ഥാനത്തും

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.