ജിദ്ദ: സൗദിയിലെ ഏറ്റവും വലിയ മള്‍ട്ടി പ്ലക്‌സ് സിനിമ തിയറ്റര്‍ 18 സ്‌ക്രീനുകളുമായി ദഹ്‌റാനില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പുതിയ ‘മൂവി സിനിമാസ്’ സമുച്ചയം ദഹ്‌റാന്‍ മുനിസിപ്പാലിറ്റി മേധാവി എന്‍ജി. മുഹമ്മദ് ബിന്‍ ജാസിം അല്‍ജാസിം മള്‍ട്ടിപ്ലക്‌സ് തിയറ്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ക്ഷണിക്കപ്പെട്ടവര്‍ക്കായി ഏറ്റവും പുതിയ അമേരിക്കന്‍ ചിത്രം ‘ആന്റിബെല്ലം’ ആദ്യമായി പ്രദര്‍ശിപ്പിച്ചു. രാജ്യത്തെ വിവിധ കമ്പനി പ്രതിനിധികള്‍, കലാകാരന്മാര്‍, മാധ്യമ പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ജൂനിയര്‍, സ്റ്റാന്‍ഡേഡ് എന്നിവക്ക് പുറമേ മൂവി സ്യൂട്ടുകള്‍, സ്‌ക്രീന്‍ എക്സ്, ഒനിക്സ്, ഡോള്‍ബി സിനിമ എന്നിവയുള്‍പ്പെടെ ആധുനിക സാങ്കേതിക തികവിന്റെ വൈവിധ്യങ്ങള്‍ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. 2,368 സീറ്റുകളുമായി മൂവീ സിനിമാസിന്റെ 10ാമത്തെ ശാഖയാണ് പുതുതായി ദഹ്‌റാനില്‍ ആരംഭിച്ചിരിക്കുന്നത്. റിയാദ്, ജിദ്ദ, ജൂബൈല്‍, അല്‍അഹ്‌സ, അല്‍ഖോബാര്‍ എന്നിവിടങ്ങളിലാണ് മുമ്പ് തിയറ്ററുകള്‍ തുറന്നത്. ദഹ്‌റാനിലെ പ്രവര്‍ത്തനം മാര്‍ച്ചില്‍ ആരംഭിക്കാനിരിക്കെയാണ് കോവിഡ് ലോക് ഡൗണ്‍ ആരംഭിച്ചത്. നിലവില്‍ കോവിഡ് പ്രതിസന്ധികള്‍ മാറിവരുന്ന സാഹചര്യത്തിലാണ് മുഴുവന്‍ നിയമങ്ങളും പാലിച്ചുകൊണ്ട് തിയറ്റര്‍ തുറന്നിരിക്കുന്നത്.
‘അത്യാധുനിക സാങ്കേതിക വൈഭവങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പുത്തന്‍ അനുഭവങ്ങള്‍ സമ്മാനിച്ച് ലോക ചലച്ചിത്ര ഭാഷ്യങ്ങളെ അവതരിപ്പിക്കുകയാണ് മൂവീ സിനിമാസ് ലക്ഷ്യമിടുന്നതെന്ന് മാര്‍ക്കറ്റിങ് ഡയറക്ടര്‍ മഹമൂദ് മിര്‍സ പറഞ്ഞു. കച്ചവടം എന്ന ലക്ഷ്യത്തിനപ്പുറത്ത് നൂതനവും ആഡംബരവുമായ ആസ്വാദന മേഖല ഉപഭോക്താക്കള്‍ക്കായി സമര്‍പ്പിക്കുക എന്നതാണ് തങ്ങളുടെ മുഖ്യലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ഏറ്റവും വലുതും സൗന്ദര്യവുമുള്ള വിനോദകേന്ദ്രമായി ദഹ്‌റാന്‍ മാളിലെ മൂവീ സിനിമാസ് മാറുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു’.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.