Breaking News

സൗദിയില്‍ ഫെബ്രുവരി ഒന്നു മുതല്‍ പൊതുഗതാഗതം ഇമ്യൂണ്‍ സ്റ്റാറ്റസുള്ളവര്‍ക്ക് മാത്രം

ആരോഗ്യ മന്ത്രാലയത്തിന്റെ തവക്കല്‍ന ആപില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് ലഭിക്കാന്‍ രണ്ട് പ്രതിരോധ കുത്തിവെയ്പ്പും ഒരു ബൂസ്റ്റര്‍ ഡോസും

റിയാദ്  : കോവിഡിനെതിരെ രണ്ട് വാക്‌സിനുകളും ഒരു ബൂസ്റ്റര്‍ ഡോസും എടുത്തവര്‍ക്ക് മാത്രമേ സൗദിയില്‍ പൊതുഗതാഗത സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കുകയുള്ളുവെന്ന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അഥോറിറ്റി അറിയിച്ചു.

ഫെബ്രുവരി ഒന്നു മുതല്‍ പുതിയ നിയന്ത്രണങ്ങള്‍ നിലവില്‍ വരുമെന്ന് അഥോറിറ്റി അറിയിച്ചു. തവക്കല്‍ന ആപില്‍ ഇമ്യൂണ്‍ സ്റ്റാറ്റ്‌സ് ഉള്ളവര്‍ക്ക് മാത്രമേ കര, കടല്‍, റെയില്‍ ഉള്‍പ്പെടുന്ന പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ അനുവാദം ലഭിക്കുകയുള്ളുവെന്ന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അഥോറിറ്റി അറിയിച്ചു.

ട്രെയിന്‍, ടാക്‌സി, റെന്റല്‍ കാര്‍, ബസ്. ബോട്ട് സര്‍വ്വീസുകള്‍ എന്നിവയെല്ലാം ഇതിന്റെ പരിധിയില്‍ വരും.

ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിന്റെ ആസ്ഥാനത്തും ശാഖകളിലും ,ബിസിനസ് സെന്ററുകളിലും പ്രവേശിക്കുന്നതിനും ഈ സ്റ്റാറ്റസ് വേണം.

ആരോഗ്യകരമായ സേവന സാഹചര്യം ഒരുക്കുന്നതിനും പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ ആരോഗ്യ സുരക്ഷയേയും കരുതിയാണ് പുതിയ നിയന്ത്രണം ഏര്‍പ്പെടുന്നതെന്നും അഥോറിറ്റി പറഞ്ഞു.

കോവിഡ് 19 പ്രതിരോധ വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസുകള്‍ എടുക്കാത്തവരെ നിര്‍ബന്ധമായും ഇതിന് പ്രേരിപ്പിക്കാനും കൂടിയാണ് ആരോഗ്യ വിദഗ്ദ്ധരുടെയും ഏജന്‍സികളുടേയും നിര്‍ദ്ദേശ പ്രകാരം പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്ന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അഥോറിറ്റി അറിയിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.