റിയാദ്: കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിനുള്ള പോരാട്ടത്തിനായി ഐക്യരാഷ്ട്ര സഭക്ക് സൗദി അറേബ്യ പത്തു കോടി ഡോളര്‍ നല്‍കി. ആഗോള തലത്തില്‍ കോവിഡ് പ്രതിരോധത്തിനായാണ് ഐക്യരാഷ്ട്ര സഭക്ക് സൗദി അറേബ്യ സഹായം നല്‍കിയത്. സൗദി അറേബ്യയുടെ ഐക്യരാഷ്ട്ര സഭയിലെ സ്ഥിരം പ്രതിനിധി അബ്ദുല്ല അല്‍ മുഅല്ലിമിയാണ് ആഗോളതലത്തില്‍ കോവിഡ് വിരുദ്ധ പോരാട്ടത്തിനായി പത്തു കോടി ഡോളറിന്റെ സഹായം നല്‍കിയത്.
യു.എന്‍ പദ്ധതിയുടെ ഭാഗമായി ലോകാരോഗ്യ സംഘടനക്കും യു.എന്‍ ഏജന്‍സികള്‍ നടത്തുന്ന മറ്റു പദ്ധതികള്‍ക്കുമാണ് സഹായം നല്‍കിയത്. യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ ചടങ്ങില്‍ അബ്ദുല്ല അല്‍ മുഅല്ലിമി സൗദിയുടെ സഹായം ഔപചാരികമായി കൈമാറി. കൊറോണ വിരുദ്ധ പോരാട്ടത്തിനു പിന്‍തുണ നല്‍കാന്‍ സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായും, സുതാര്യവും ശക്തവും ഏകോപിതവും,വിശാലവുമായ ആഗോള പ്രതികരണം സുദൃഢമാക്കുന്നതിന് സഹകരണം ഐക്യ ദാര്‍ഢ്യം,കൂട്ടായ പ്രവര്‍ത്തനം എന്നിവയുടെ പ്രാധാന്യം മനസ്സിലാക്കിയുമാണ് 10 കോടി ഡോളറിന്റെ പുതിയ സഹായമെന്ന് അംബാസഡര്‍ അബ്ദുല്ല അല്‍ മുഅല്ലിമി പറഞ്ഞു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.