Oman

ഒമാനില്‍ കോവിഡ് ഫീല്‍ഡ് ആശുപത്രി സെപ്തംബര്‍ അവസാനം തുറക്കും

 

ഗുരുതരമല്ലാത്ത കോവിഡ് ബാധിതരെ പരിചരിക്കുന്നതിനായുള്ള രാജ്യത്തെ ഫീല്‍ഡ് ആശുപത്രിയുടെ ആദ്യ ഘട്ടം ഈ മാസം അവസാനം തുറക്കും. പഴയ മസ്‌കത്ത് വിമാനത്താവള പരിസരത്ത് 200 മുതല്‍ 300 കിടക്കകളോടെയാണ് ആശുപത്രി ഒരുക്കുന്നത്. സ്വകാര്യ മേഖലയുടെ സഹകരണത്തോടെയാണ് ആശുപത്രി പ്രവര്‍ത്തിക്കുക.

രോഗബാധിതരുടെ എണ്ണവും മരണവും ഉയരുന്ന കണക്കിലെടുത്ത് എല്ലാ അത്യാവശ്യ ചികിത്സാ സൗകര്യങ്ങളും ഫീല്‍ഡ് ആശുപത്രിയില്‍ ഒരുക്കുമെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അല്‍ സഈദി അറിയിച്ചിരുന്നു. തീവ്ര പരിചരണ വിഭാഗം ആവശ്യമില്ലാത്ത രോഗികള്‍ക്കാണ് ഇവിടെ ചികിത്സ നല്‍കുക. ഇതോടെ ജനറല്‍ ആശുപത്രികളിലുള്ള സമ്മര്‍ദം ഒഴിവാകുകയും മറ്റ് രോഗബാധിതര്‍ക്ക് ചികിത്സ ലഭ്യമാക്കാനും കഴിയും.

ആശുപത്രിയുടെ അവസാനവട്ട സജ്ജീകരണങ്ങള്‍ ഒരുക്കുന്ന ജോലികള്‍ മെഡിക്കല്‍ സംഘം നടത്തിവരുകയാണ്. മറ്റ് ഗവര്‍ണറേറ്റുകളിലെ രോഗികളെ കൂടി പ്രവേശിപ്പിക്കാന്‍ കൂടി വേണ്ടിയാണ് ആശുപത്രി ഒരുക്കുന്നതെന്ന് റോയല്‍ ആശുപത്രി ഡയറക്ടര്‍ ജനറല്‍ ഡോ.ഖാസിം ബിന്‍ അഹമ്മദ് അല്‍ സാല്‍മി പറഞ്ഞു. ഇത്തരത്തില്‍ ആശുപത്രി ഒരുക്കുന്നത് ശ്രമകരമല്ല. കിടക്കകളും ഡോക്ടര്‍മാരെയും നഴ്‌സുമാരെയും സജ്ജീകരിക്കുന്നതിന് പുറമെ ചികിത്സാ സൗകര്യങ്ങള്‍, മരുന്നുകള്‍, രോഗാണു മുക്തമാക്കുന്നതിനുള്ള സാധനങ്ങള്‍ തുടങ്ങി സഹായ ഉത്പന്നങ്ങളായ വെന്റിലേറ്ററുകള്‍ വരെ ഒരുക്കണമെന്ന് ഡോ.ഖാസിം അല്‍ സാല്‍മി പറഞ്ഞു.

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഒരിടവേളക്ക് ശേഷം വീണ്ടും ഉയരുകയാണ്. ഇത് മറ്റ് ലോകരാജ്യങ്ങളിലെ പോലെ കോവിഡിന്റെ രണ്ടാം വരവാണോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഫീല്‍ഡ് ആശുപത്രി നിലവില്‍ വരുന്നത് ചികിത്സാ രംഗത്ത് ആശ്വാസമാകുമെന്ന് വിലയിരുത്തപ്പെടുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.