Web Desk
തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡി മരണത്തില്‍ പ്രതിഷേധം അറിയിച്ച് സംവിധായകന്‍ ഹരി. പോലീസിനെ മഹത്വവല്‍ക്കരിച്ച് സിനിമ എടുത്തതില്‍ താന്‍ ഖേദിക്കുന്നുവെന്ന് ഹരി കത്തില്‍ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ തമിഴ്നാട്ടില്‍ ഇനി ആവര്‍ത്തിക്കാന്‍ പാടില്ലെന്നും പ്രതികള്‍ക്ക് ഏറ്റവും ഉയർന്ന ശിക്ഷ തന്നെ വാങ്ങിക്കൊടുക്കുക എന്നതാണ് അതിനുള്ള ഏക മാർഗമെന്നും ഹരി പ്രതികരിച്ചു. പോലീസ് സേനയിലെ ചിലരുടെ ഇത്തരം പ്രവൃത്തികൾ മുഴുവൻ സേനയെയും അപമാനിക്കുന്നതാണെന്നും അദ്ദേഹം കത്തില്‍ പറയുന്നു.
പോലീസിനെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള അഞ്ച് ചിത്രങ്ങളാണ് ഹരി സംവിധാനം ചെയ്തിരിക്കുന്നത്. വിക്രത്തിനെ നായകനാക്കി 2003-ല്‍ പുറത്തിറങ്ങിയ സാമി ആയിരുന്നു ഹരിയുടെ ആദ്യ പോലീസ് ചിത്രം. ഹരി എടുത്ത അഞ്ച് ചിത്രങ്ങളും പോലീസ് അതിക്രമത്തെ ന്യായീകരിക്കുന്നതായിരുന്നു. സാമി, സാമി സ്ക്വയർ എന്നിവയെക്കൂടാതെ സൂര്യയെ നായകനാക്കി സിംഗം, സിംഗം 2, സിംഗം 3 എന്നീ ചിത്രങ്ങളും ഹരി സംവിധാനം ചെയ്തിട്ടുണ്ട്. കുറ്റകൃത്യങ്ങൾ ഒഴിവാക്കാൻ അധികാരം ഉപയോഗപ്പെടുത്തേണ്ട പോലീസുകാർ തന്നെ അധികാരം ദുരുപയോഗം ചെയ്താൽ നമ്മൾ അതിനെതിരെ പ്രതികരിക്കണമെന്നും സംവിധായകൻ പറയുന്നു.
ലോക്‌ഡൗണിൽ കടയടക്കാൻ വൈകിയെന്നാരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത ജയ്‌രാജ്, മകൻ ബെനിക്‌സ് എന്നിവരാണ് ലോക്കപ്പ് മര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടത്. കസ്‌റ്റഡി കൊലപാതകത്തിൽ വൻ പ്രതിഷേധമാണ് തുത്തുക്കുടിയിൽ നടക്കുന്നത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.