Web Desk
തിരുവനന്തപുരം: ശ്രീചിത്രയിലെ ഗവേഷകര്‍ക്ക് കോവിഡ് കിറ്റ് വികസിപ്പിക്കുന്നതിനായി ഫണ്ട് അനുവദിച്ചതുമായുള്ള വിഷയത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ നുണ പറയുന്നുവെന്ന് ശശി തരൂര്‍. വസ്തുതകള്‍ എളുപ്പത്തില്‍ പരിശോധിക്കാന്‍ കഴിയുന്ന കേന്ദ്രമന്ത്രി ഇങ്ങനെ നുണ പറയുന്നത് ലജ്ജാകരമാണെന്ന് തരൂര്‍ പറഞ്ഞു. വിവരങ്ങള്‍ മനസിലാക്കി തനിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ തിരിച്ചെടുക്കണമെന്നും തരൂര്‍ പറഞ്ഞു. ഫണ്ട് അനുവദിച്ചതിന്റെ രേഖകള്‍ സഹിതം എട്ട് ട്വീറ്റിലൂടെയാണ് തരൂര്‍ മുരളീധരന് മറുപടി നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി, അഭ്യന്തമാന്ത്രി അമിത് ഷാ, വിദേശകാര്യ സഹമന്ത്രി മുരളീധരന്‍ എന്നിവരുടെ അറിവിലേക്കായി എഴുതുന്ന കത്താണ് തരൂര്‍ ട്വിറ്ററില്‍ പങ്കുവെച്ചത്.
‘കിറ്റുകളുടെ വിതരണം നടന്നാല്‍ മാത്രമേ ശ്രീ ചിത്രയ്ക്ക് ഫണ്ട് ലഭിക്കുകയുള്ളൂ. വിതരണം ചെയ്യണമെങ്കില്‍ നിര്‍മ്മാണം നടക്കണം. ട്വിറ്ററില്‍ കുത്തിയിരിക്കാതെ വികസിപ്പിച്ച കിറ്റുകള്‍ക്ക് നിര്‍മാണ അനുമതി നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടൂ’- തരൂര്‍ കുറിച്ചു.
കോവിഡ് 19 റാപ്പിഡ് ടെസ്റ്റിംഗ് ഡിവൈസുകള്‍ വികസിപ്പിക്കുന്നതിനായി ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിക്ക് ഒരു കോടി അനുവദിച്ചുവെന്നായിരുന്നു മാര്‍ച്ചില്‍ ശശി തരൂര്‍ അറിയിച്ചത്. പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘മൈ ലാബ് ഡിസ്‌കവറി ആന്റ് സൊല്യൂഷന്‍സില്‍ നിന്നും 3000 കോവിഡ് 19 റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകള്‍ വാങ്ങുന്നതിനായി നികുതി ഒരാള്‍ക്ക് 1900 രൂപ നിരക്കില്‍ 57 ലക്ഷം രൂപയും അനുവദിച്ചുമെന്നും തരൂര്‍ പറഞ്ഞു.
എന്നാല്‍ ശശി തരൂര്‍ എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ഒരു തുകയും ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന് ലഭിച്ചിട്ടില്ലെന്നാണ് മുരളീധരന്‍ പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ ജെ.പി നദ്ദ എന്നിവരെ ടാഗ് ചെയ്തുകൊണ്ടാണ് മുരളീധരന്‍ ട്വിറ്ററില്‍ തരൂരിനെതിരെ തിരിഞ്ഞത്. ഇതോടെയാണ് രേഖകള്‍ സഹിതം തരൂര്‍ തിരിച്ചടിച്ചത്.
ശ്രീചിത്രയുടെ ചരിത്രവും അവിടുത്ത ഗവേഷകരുടെ കഴിവും വ്യക്തമായി അറിയുന്നതിനാലാണ് താന്‍ ഫണ്ട് അനുവദിച്ചത്. മാര്‍ച്ച് 30 നായിരുന്നു ഇത് സംബന്ധിച്ച് ഫണ്ട് അനുവദിച്ചത്. പരിശോധന കിറ്റുകള്‍ വികസിപ്പിച്ച് കഴിഞ്ഞാല്‍ ഫണ്ട് ലഭിക്കുമെന്നാണ് കരുതിയത്. നേര്‍വഴിക്കാണ് ഇക്കാര്യങ്ങള്‍ നടത്തിയത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.